
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മടങ്ങുന്നവർക്കുള്ള ധനസഹായം ഉടൻ ലഭ്യമാക്കാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. നഷ്ടപരിഹാരം നൽകാൻ ചീഫ് സെക്രട്ടറി ഇൻഷുറൻസ് കമ്പനികളുടെ യോഗം വിളിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂട വിലയിരുത്തി.
ക്യാമ്പിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടും സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടിയില്ലെന്ന വ്യാപകപരാതിയുണ്ട്. തുടർച്ചയായ ബാങ്ക് അവധിയാണ് കാരണമായി സർക്കാർ വിശദീകരിക്കന്നത്. വൈകാതെ തുക കൈമാറണമെന്ന് കലക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ക്യാമ്പിൽ കഴിഞ്ഞവർക്ക് മാത്രമായിരിക്കില്ല സഹായധനം.
നിലവിൽ 3,42699 പേരാണ് ക്യാമ്പുകളിലുള്ളത്. ആഗസ്റ്റ് എട്ട് മുതൽ ഇതുവരെ പ്രളയക്കെടുതിയൽ 322 പേരാണ് മരിച്ചത്. കുട്ടനാട്ടിൽ പഞ്ചായത്ത് തോറും പൊതുഭക്ഷണ കേന്ദ്രങ്ങൾ തുടങ്ങാനാണ് സർക്കാർ നീക്കം. ആലപ്പുഴയിൽ വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവരെ മാറ്റി വേറെ ക്യാന്പുകളിലാക്കുമെന്ന് മന്ത്രി ജി.സുധാകരൻ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam