ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

Published : Aug 28, 2018, 07:25 AM ISTUpdated : Sep 10, 2018, 01:11 AM IST
ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

Synopsis

മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ച് നല്‍കുന്ന 1000 വീടുകളില്‍ 20 എണ്ണം നിര്‍മ്മിക്കുന്നതിനുള്ള തുക രാഹുല്‍ കൈമാറും. 

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങളില്‍ ഇന്നും നാളെയുമായി രാഹുല്‍ പര്യടനം നടത്തും. രാവിലെ 8.15ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 10.15ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ക്ക് പോകും. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യംപുകള്‍ സന്ദര്‍ശിച്ച ശേഷം ആലപ്പുഴയിലെത്തും. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. 

മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ച് നല്‍കുന്ന 1000 വീടുകളില്‍ 20 എണ്ണം നിര്‍മ്മിക്കുന്നതിനുള്ള തുക രാഹുല്‍ ഗാന്ധി ഈ ചടങ്ങില്‍ വച്ച് കൈമാറും. ആലപ്പുഴയില്‍ വിശ്രമത്തിന് ശേഷം 3.30ന് കൊച്ചിയില്‍ എത്തും. വൈകിട്ട് ആലുവ, ചാലക്കുടി, എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദശിക്കും. എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് ഇന്ന് തങ്ങുക. നാളെ രാവിലെ കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ട് ദില്ലിക്ക് മടങ്ങും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏരിയപ്പള്ളിയിൽ അര്‍ധരാത്രി കടുവയെ കണ്ടെന്ന് നാട്ടുകാര്‍; പുല്‍പ്പള്ളിയിലെ ആളെക്കൊല്ലി കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിച്ചു
ഫാൻസിന്റെ കരുത്ത് വോട്ടാക്കാൻ വിജയ്, കേരളത്തില്‍ സജീവമാകാന്‍ ടിവികെ, കൊച്ചിയില്‍ യോഗം ചേര്‍ന്നു