
കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിനു സമീപം വ്യാപാര ശാലക്ക് തീപിടിച്ചു. അപകടത്തിൽ മൂന്ന് മുറികൾ കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
രാത്രി 11 മണിയോടെ നഗരത്തിലെ റെക്സിൽ ലാന്റ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. അപകടകാരണം ഇനിയും വ്യക്തമല്ല. രാസവസ്തുക്കൾ വിൽക്കുന്ന തൊട്ടടുത്ത കടയിയേക്ക് തീ പടരാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. സംഭവസ്ഥലത്ത് സ്ഥലത്ത് ഗ്യാസ് സിലിണ്ടറുകളോടു കൂടി ഒരു ലോറി നിന്നിരുന്നു. ഇത് പെട്ടെന്ന് മാറ്റിയതും അപകടം ഒഴിവാക്കി..
അഗ്നിമശമന സോനയുടെ എട്ട് യൂണിറ്റുകൾ രണ്ട് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്. കടയിലെ ഫർമിച്ചറുകളും മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam