ഇത്തരം മനുഷ്യത്വരഹിത പ്രവൃത്തികൾ രാജ്യത്തെ ചത്ത സമൂഹമാക്കി മാറ്റുകയാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. കുറ്റവാളികൾക്ക് ജാമ്യവും അതിജീവിതകളെ ക്രിമിനലുകളെപ്പോലെ കാണുന്ന നിലപാടും എന്തുതരം നീതിയാണെന്നും അദ്ദേഹം ചോദിച്ചു
- Home
- News
- Kerala News
- Malayalam News Live: 'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'
Malayalam News Live: 'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'

കരുത്തുകാട്ടി ഇന്ത്യയുടെ 'ബാഹുബലി' റോക്കറ്റ്. ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപണം വിജയകരം. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ഇന്ത്യ.
Malayalam News Live:'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'
Malayalam News Live:ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
കൊച്ചി കോർപറേഷനിലെ മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി. കോർപറേഷനിൽ ഒരു വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കിയതായി ലീഗ് അറിയിച്ചിരുന്നു.
Malayalam News Live:'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ
രാജ്യത്തും ലോകത്തും ഇത്തരം അക്രമങ്ങൾ വർദ്ധിക്കുന്നു. അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്. ഇവരുടെ ഹൃദയങ്ങൾക്ക് വെളിച്ചം കൊടുക്കണമേ. ക്രിസ്തുമസ് പ്രത്യാശ നൽകുന്ന സന്തോഷത്തിന്റെ പെരുന്നാളാണ്.
Malayalam News Live:മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നടപ്പാക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിഘടനവാദ സംഘടനകൾ പോലും ഉന്നയിക്കാത്ത ആവശ്യമാണ്. ജനങ്ങളിൽ അനാവശ്യമായ ഭയം വിതറി തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം
Malayalam News Live:ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി ലോകം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന, അക്രമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്റ് ജോർജ്ജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അതേസമയം, ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വ്യാപക പ്രതിഷേധം
Malayalam News Live:ആരവല്ലി മലനിരകളിൽ പുതിയ ഖനനാനുമതി നൽകരുത്; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ
ആരവല്ലി മലനിരകളിൽ പുതിയ ഖനനാനുമതി നൽകില്ലെന്ന് കേന്ദ്രസർക്കാർ. പുതിയ ഖനനാനുമതി നൽകരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
Malayalam News Live:`ഒസ്മാൻ ഹാദിയെ വധിച്ചത് മൊഹമ്മദ് യുനൂസിൻ്റെ ഇടക്കാല സർക്കാർ'; സഹോദരൻ്റെ ആരോപണം ആയുധമാക്കി ഇന്ത്യ
ഷെരീഫ് ഒസ്മാൻ ഹാദിയെ വധിച്ചത് മൊഹമ്മദ് യുനൂസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരെന്ന സഹോദരൻ്റെ ആരോപണം ആയുധമാക്കി ഇന്ത്യ. അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരണമെന്ന് ഇന്ത്യ ബംഗ്ലാദേശ് ഹൈക്കമ്മീഷണറോട് നിർദേശിച്ചു.
Malayalam News Live:മോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും; രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടാവും, വിവാദങ്ങളിൽ മൗനം തുടർന്ന് നേതാക്കൾ
സിഎൻഐ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലാണ് മോദിയുടെ സന്ദർശനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടാകും. ബിജെപി ദേശീയ അധ്യക്ഷനും നാളെ ക്രൈസ്തവർക്കൊപ്പം ആഘോഷ പരിപാടിയിൽ പങ്കെടുക്കും.
Malayalam News Live:കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്ത്? കേരളത്തെ ശ്വാസം മുട്ടിക്കുന്നു; 17000 കോടി കേന്ദ്രം വെട്ടി; പ്രതിഷേധം കടുപ്പിച്ച് ബാലഗോപാൽ
ഇങ്ങനെ ശ്വാസം മുട്ടിക്കാൻ കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്തെന്നും ദില്ലിയിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കണ്ട ബാലഗോപാൽ ചോദിച്ചു
Malayalam News Live:സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി
ഈ നാട്ടിൽ ജനിച്ചു ജീവിക്കുന്നയാളാണെന്നോ, സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാക്കുന്ന തരത്തിലുള്ള കാർഡായിരിക്കും ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
Malayalam News Live:കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ
എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ സ്പെഷ്യൽ ഡ്രൈവിലാണ് പ്രതികൾ പിടിയിലായത്. അമിതാബ് ചന്ദ്രൻ 2023ൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. പരിശോധനക്കിടെ എക്സൈസ് സംഘത്തെ അമിതാബ് ചന്ദ്രൻ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു.
Malayalam News Live:തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു - അനിൽ ആന്റണി
തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും കേരളത്തിൽ സിപിഎമ്മും കോൺഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി.
Malayalam News Live:വെള്ളാപ്പള്ളി കാറിൽ കയറിയത് മഹാ അപരാധമായി ചിലർ ചിത്രീകരിക്കുന്നുവെന്ന് പിണറായി; 'തെരഞ്ഞടുപ്പ് തോൽവിയിൽ തിരുത്തൽ നടപടി ഉണ്ടാകും'
മ്പയിൽ പരിപാടി നടക്കുമ്പോൾ വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയെന്നും അത് അപരാധം അല്ലെന്നും മുഖ്യമന്ത്രി. കോൺഗ്രസ്സും ബിജെപിയും ശബരിമലയുമായി ബന്ധപ്പെട്ട് വലിയ തോതിൽ പ്രചാരണം നടത്തി. സർക്കാരിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ലെന്നും പിണറായി.
Malayalam News Live:ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഫറോക്ക് കോളേജിനടുത്താണ് സംഭവം ഉണ്ടായത്. പ്രതി ജബ്ബാറിനെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
Malayalam News Live:സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ മർദിച്ച കേസ്; സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
ലക്കിടി തെക്കുംചെറോട് സ്വദേശിയും പാർട്ടി അംഗവുമായ സുരേന്ദ്രൻ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്. ശനിയാഴ്ച രാത്രി ബൈക്കിൽ പോകുന്നതിനിടെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് മർദിക്കുകയായിരുന്നു.
Malayalam News Live:മണ്ണാർക്കാട് അയ്യപ്പക്ഷേത്രത്തിൽ കൈ കൊട്ടി കളിക്കിടെ സംഘർഷം; കേസെടുത്ത് പൊലീസ്
പാലക്കാട് അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം. പൊലീസ് ലാത്തിവീശിയാണ് യുവാക്കളെ ഓടിച്ചത്. കല്ലംചോല പ്രദേശത്തെ ഒരു കൂട്ടം യുവാക്കളും കോൽപ്പാടം പ്രദേശത്തെ യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്.
Malayalam News Live:കൊച്ചി മേയർ തർക്കത്തിന് പിന്നാലെ തൃശൂരിലും തർക്കം; ലാലി ജെയിംസിന് വേണ്ടി കൗൺസിലർമാർ, ഡോ നിജി ജസ്റ്റിന് വേണ്ടി കോൺഗ്രസ് നേതൃത്വവും
ലാലി ജെയിംസ് മേയർ ആവണമെന്ന് ഒരു കൂട്ടം കൗൺസിലർമാർ ആവശ്യപ്പെട്ടപ്പോൾ ഡോ. നിജി ജസ്റ്റിനായി കോൺഗ്രസിൻ്റെ കേന്ദ്ര നേതൃത്വം ഇടപെട്ടു. തൃശൂർ കോർപറേഷനിലേക്ക് നാലാം തവണയാണ് ലാലി ജെയിംസ് കൗൺസിലറായി ജയിച്ചത്. റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം.
Malayalam News Live:ആൾക്കൂട്ട കൊലപാതകത്തിൽ സർക്കാരിൻ്റെ ആശ്വാസ പ്രഖ്യാപനം, രാംനാരായണന്‍റെ കുടുംബത്തിന് 30 ലക്ഷം ധനസഹായം
30 ലക്ഷം രൂപ സഹായം നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ കള്ളൻ എന്ന് ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്
Malayalam News Live:ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. യുവതിക്ക് കാലിനും കൈക്കും പൊള്ളലേറ്റു
Malayalam News Live:തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്
പാലക്കാട് പട്ടാമ്പിയിൽ യാത്രക്കിടെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് വീണു