കോഴിക്കോട് വസ്ത്ര ഗോഡൗണിന് തീപിടിച്ചു; രണ്ടു കോടിയുടെ നഷ്ടം

By Web DeskFirst Published Sep 1, 2016, 1:27 PM IST
Highlights

കോഴിക്കോട്: കോഴിക്കോട് പുതിയറയിൽ വസ്ത്ര ഗോഡൗണിന് തീപിടിച്ച് രണ്ട് കോടിയിലധകം രൂപയുടെ നാശനഷ്ടം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുതിയറയിലെ മിസ്സ് ട്വറ്റി ക്ലോത്തിംഗ് യൂണിറ്റിലും ഗോഡൗണിലുമാണ് തീപിടിച്ചത്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തീപിടുത്തമുണ്ടായത്. നടക്കാനിറങ്ങിവര്‍  ഗോഡൗൺ കത്തുന്നത് കണ്ട് അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു.

കോഴിക്കോട് നിന്ന് രണ്ട് അഗ്നിശമന യൂണിറ്റുകളെത്തി തീയണച്ചു. മുക്കം സ്വദേശി സെബാഹിന്റെ ഉടമസ്ഥതയിലുള്ളതാണ് വസ്ത്രനിര്‍മ്മാണ യൂണിറ്റ്. ഓണവും പെരുന്നാളും കണക്കിലെടുത്ത് കൂടുതൽ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നതായും രണ്ടു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും ഉടമസ്ഥൻ വ്യക്തമാക്കി.

വസ്ത്രനിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന സി.എസ് ആര്‍ക്കേഡും പൂര്‍ണമായും നശിച്ചു. ഇൻഷൂറൻസ് പരിരക്ഷ വസ്ത്രനിര്‍മ്മാണ യൂണിറ്റിനുണ്ടായിരുന്നില്ല. 40 ജീവനക്കാര്‍ ജോലി ചെയ്തിരുന്നതാണ് കത്തിനശിച്ച  സ്ഥാപനം.

click me!