
തൃശൂര്‍: തൃശൂർ ശക്തൻ നഗറിലെ പട്ടാളം മാർക്കറ്റിൽ തീപിടുത്തം. അഞ്ച് കടകള്‍ പൂര്‍ണമായി കത്തി നശിച്ചു. പഴയ വാഹന ഭാഗങ്ങൾ വിൽക്കുന്ന കടകളിലാണ് ആദ്യം തീപിടിച്ചത്.
തീ നിയന്ത്രണവിധേയമായിട്ടില്ല. ഫയര്‍ഫോഴ്സിന്‍റെ നാലു യൂണിറ്റ് തീണയയ്ക്കാനുളള ഊര്‍ജിത ശ്രമത്തിലാണ്. കാറ്റ് ശക്തമായതിനാൽ തീയണയ്ക്കാനായിട്ടില്ല.
120 കടകളാണ് മാര്‍ക്കറ്റിലുളളത്. സമീപത്തെ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് തീപടരാതിരിക്കാന്‍ നടപടികളെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam