ഹര്‍ത്താല്‍ അക്രമം : അറസ്റ്റ് സംബന്ധിച്ച് ജില്ല തിരിച്ചുളള കണക്ക്

By Web TeamFirst Published Jan 4, 2019, 3:20 PM IST
Highlights

ഇന്നലെ നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 801 കേസ്സുകളിലായി ആകെ 1369 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. 717 പേരെ കരുതല്‍ തടങ്കലില്‍ എടുത്തു.

തിരുവനന്തപുരം: ഇന്നലെ നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 801 കേസ്സുകളിലായി ആകെ 1369 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. 717 പേരെ കരുതല്‍ തടങ്കലില്‍ എടുത്തു.  

ആകെ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍, അറസ്റ്റ് ചെയ്യപ്പെട്ടവര്‍, കരുതല്‍ തടങ്കലില്‍ എടുത്തവര്‍ എന്നീ ക്രമത്തില്‍ ജില്ല തിരിച്ചുളള കണക്കനുസരിച്ച് 

തിരുവനന്തപുരം സിറ്റി 3 17 92
തിരുവനന്തപുരം റൂറല്‍ 60 46  4
കൊല്ലം സിറ്റി 56 28 3
കൊല്ലം റൂറല്‍ 41 10  4
പത്തനംതിട്ട 57 94  2
ആലപ്പുഴ    51 174 27
ഇടുക്കി 6 156
കോട്ടയം 23 35 20
കൊച്ചി സിറ്റി 26 237  32
എറണാകുളം റൂറല്‍ 48 233 14
തൃശ്ശൂര്‍ സിറ്റി 63 151 48
തൃശ്ശൂര്‍ റൂറല്‍ 34 6 2
പാലക്കാട് 82 41 83
മലപ്പുറം 27 35 25
കോഴിക്കോട് സിറ്റി 31 28 4
കോഴിക്കോട് റൂറല്‍ 24 30 9
വയനാട് 31 109 82
കണ്ണൂര്‍ 125 91 101
കാസര്‍ഗോഡ് 13 2 9

എന്നിങ്ങനെയാണ്. 

ജനുവരി ഒന്നാം തിയതി നടന്ന വനിതാ മതിലിന് ശേഷം പുലര്‍ച്ചെ ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് കലാപ സാദ്ധ്യത ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ കരുതല്‍ തടങ്കലില്‍ എടുക്കേണ്ട ആളുകളുടെ ലിസ്റ്റ് ഇന്‍റലിജന്‍സ് ബ്യൂറോ പൊലീസിന് കൈമാറിയിരുന്നു. ഈ ലിസ്റ്റ്  ഡിജിപിയും ജില്ലാ പൊലീസ് മേധാവികളും നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ ഡിജിപി അതത് ജില്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിരുന്നു. 

എന്നാല്‍ കണ്ണൂര്‍ ഒഴികേയുള്ള ഒരു ജില്ലയിലും കരുതല്‍ തടങ്കലില്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് കണ്ണൂരൊഴികേയുള്ള മറ്റ് ജില്ലകളില്‍ സംഘപരിവാര്‍ സംഘടനകള്‍ അഴിഞ്ഞാടുകയായിരുന്നു. പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു. കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളും നിരവധി കടകളും തകര്‍ക്കപ്പെട്ടു.

ഇതേ തുടര്‍ന്ന് ഡിജിപി കരുതല്‍ അറസ്റ്റ് നടത്താതിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ശാസിക്കുന്ന അവസ്ഥവരെയുണ്ടായി. ഇന്നത്തെ കരുതല്‍ അറസ്റ്റില്‍ ഇതുവരെ 717 പേര്‍ അറസ്റ്റിലായി. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കണ്ണൂരാണ് ( 125 കേസുകള്‍ ), ഏറ്റവും കൂടുതല്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കൊച്ചി സിറ്റിയിലാണ് (237), ഏറ്റവും കൂടൂതല്‍ കരുതല്‍ തടങ്കലില്‍ നടന്നത് ഇടുക്കിയിലാണ് (156).

click me!