
മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ മരമില്ലിനു തീ പിടിച്ചു. ഇന്നലെ രാത്രി 11.45 യോടെയാണ് സംഭവം. ആളപായം ഇല്ല. മാരാത് കുഞ്ഞുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള മരമിലില്‍ ആണ് അപകടം. ഷോർട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് കരുതുന്നത്.
മില്ലിൽ ഉണ്ടായിരുന്ന മരങ്ങൾ പൂർണമായും കത്തി നശിച്ചു. അഞ്ച് മണിക്കൂറിലേറെ സമയം എടുത്താണ് തീ കെടുത്തിയത്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ആറ് യൂണിറ്റ് ഫയർ ഫോഴ്സ് വാഹനങ്ങൾ എത്തിയാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam