തിരുവനന്തപുരം വലിയവിളയില്‍ തീപിടുത്തം; മൂന്ന് കടകള്‍ കത്തിനശിച്ചു

By Web TeamFirst Published Jan 14, 2019, 11:36 PM IST
Highlights

ഇലക്ട്രോണിക് കടയിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.

തിരുവനന്തപുരം: തിരുവനന്തപുരം വലിയവിളയിൽ തീപിടുത്തം. മൂന്ന് കടകള്‍ കത്തിനശിച്ചു. അടുത്തുള്ള രണ്ട് കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഇലക്ട്രോണിക് കടയിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

click me!