
കലബാർ: മിസ് ആഫ്രിക്ക സൗന്ദര്യമത്സരത്തിൽ വിജയിയായ മിസ് കോംഗോയുടെ തലമുടിക്ക് സൌന്ദര്യമത്സര വേദിയില്‍ തന്നെ തീപിടിച്ചു. ഡോർകാസ് കസിൻഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നു പ്രയോഗത്തിൽ നിന്നുള്ള തീപ്പൊരി മുടിയിൽ വീഴുകയായിരുന്നു.
നൈജീരിയയിലെ കലബാറിലാണ് സൗന്ദര്യമത്സരം നടന്നത്. ജേതാവായതിന്റെ സന്തോഷം പങ്കിടുന്നതിനിടെ കോംഗോ സുന്ദരിയുടെ മുടിക്ക് തീപിടിക്കുകയായിരുന്നു. അവതാരകൻ ഓടിയെത്തി മുഖത്തേക്കു തീ പടരാതെ സുന്ദരിയെ രക്ഷിച്ചു. തലയിൽ തീ പിടിച്ച് നിൽക്കുന്ന സുന്ദരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam