മലപ്പുറത്ത് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ തീപിടുത്തം

Published : Feb 22, 2019, 11:49 AM ISTUpdated : Feb 22, 2019, 12:58 PM IST
മലപ്പുറത്ത് പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ തീപിടുത്തം

Synopsis

പെരിന്തൽമണ്ണ ന​ഗര മദ്ധ്യത്തിലുള്ള ആശുപത്രിയാണ് മൗലാന. താഴത്തെ നിലയിലെ ജനറേറ്റ‌ർ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നി​ഗമനം

മലപ്പുറം: പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയിലെ ജനറേറ്റർ പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. പെരിന്തൽമണ്ണ ന​ഗര മദ്ധ്യത്തിലുള്ള ആശുപത്രിയാണ് മൗലാന. താഴത്തെ നിലയിലെ ജനറേറ്റ‌ർ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നി​ഗമനം അരമണിക്കൂറിനുള്ളിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത് വൻ അപകടം ഒഴിവാക്കി.

മലപ്പുറത്ത് നിന്നും മഞ്ചേരിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആശുപത്രിയിൽ ഈ സമയത്ത് നൂറോളം രോ​ഗികളുണ്ടായിരുന്നു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോ​ഗികളെയും കൂട്ടിരുപ്പുകാരെയും ഉടനെ മാറ്റിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന