മിഠായി തെരുവില്‍ തീപിടിത്തം:ഫയര്‍ ഫോഴ്സെത്തി തീയണച്ചു

Published : Jan 17, 2019, 12:01 PM ISTUpdated : Jan 17, 2019, 12:29 PM IST
മിഠായി തെരുവില്‍ തീപിടിത്തം:ഫയര്‍ ഫോഴ്സെത്തി തീയണച്ചു

Synopsis

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. 

കോഴിക്കോട് മിഠായിതെരുവിൽ തീപിടുത്തം...മൊയ്തീൻ പള്ളി റോഡിന് സമീപമുള്ള തുണിക്കടക്കാണ് തീപിടിച്ചത്. കടയുടെ നവീകരണത്തിന്റെ ഭാഗമായുള്ള വെൽഡിങ് ജോലിക്കിടെ തീപ്പൊരി തെറിച്ചാണ് അപകടമുണ്ടായത്.

ഫയർഫോഴ്സിന്റെ മൂന്ന് യുണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കടക്കുള്ളിലെ അഗ്നിശമന സംവിധാനം  ഉപയോഗിച്ച് കച്ചവടക്കാർ തീ പടരുന്നത് നിയന്ത്രിച്ചതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. മിഠായിതെരുവിന്റെ നവീകരണത്തിന്റെ  ഭാഗമായി എല്ല കടകളിലും അഗ്നിശമന സംവിധാനം നിര്ബന്ധമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ
ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്