സൂര്യയും ഇഷാനും ഒന്നായി; കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം

Web Desk |  
Published : May 10, 2018, 10:40 AM ISTUpdated : Jun 29, 2018, 04:29 PM IST
സൂര്യയും ഇഷാനും ഒന്നായി; കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം

Synopsis

കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ വിവാഹം ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളായി സൂര്യയും ഇഷാനും

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളായി തിരുവനന്തപുരം സ്വദേശികളായ സൂര്യയും ഇഷാന്‍ കെ.ഷാനും. കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ നടത്തിയ വിവാഹം 'ട്രാൻസ്  കൂട്ടായിമയിലെ അംഗങ്ങൾ ആഘോഷമാക്കി. തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.

ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ. സ്ത്രീയല്ല, പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന്‍ കെ. ഷാന്‍. വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവര്‍. ഏറെ നാളത്തെ സൗഹൃദം പ്രണയമായി.ഇനിയങ്ങോട്ട് ഒന്നിച്ചുനടക്കാന്‍ തീരുമാനിച്ചു. പ്രണയം പൂവണിയുമ്പോള് എല്ലാം നിയമപരമായി തന്നെ വേണമെന്നത് ഇഷാന്റെ ആഗ്രഹമായിരുന്നു. വിവാഹം നാടും നാട്ടാരും അറിഞ്ഞു തന്നെ വേണമെന്നത് ഇഷാന്‍റെ ആഗ്രഹം.  സൂര്യയും സമ്മതം മൂളി പിന്നാലെ കുടുംബാംഗങ്ങളും ഒത്തു ചേർന്നു.  

വിവാഹത്തിന് ആശംസകളുമായി ഭാഗ്യലക്ഷ്മിയും  ടിഎൻഎൻ സീമയുമടക്കം വലിയ സുഹൃത്ത് വലയം തന്നെയുണ്ടായിരുന്നു. സംസ്ഥാന ട്രാന്‍സ്‍ജെന്‍ഡര്‍ ബോര്‍ഡ് അംഗമാണ് സൂര്യ, ഇഷാന്‍ ആകട്ടെ ജില്ലാ ഭാരവാഹിയും. ട്രാൻസ്  പുരുഷൻ,  ട്രാൻസ്  സ്ത്രീ എന്നീ തിരിച്ചറിയൽ രേഖ സമർപ്പിച്ച് സ്പെഷ്യൽ മാര്യേജ്  ആക്ട്  പ്രകാരം ആണ് വിവാഹം രജിസ്റ്റർ ചെയ്തത്. നിയമപരമായ വിവാഹം ഒരുമിക്കാന്‍ കൊതിക്കുന്ന ട്രാന്‍സ്‍ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് വരന്റെയും വധുവിന്റെയും ആശംസ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമതീര ജലപാത വികസനം നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി, ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
കഴുത്തിന് പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു; മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം