ജപ്തി ഭീഷണിയെ തുടര്‍ന്ന് മത്സ്യതൊഴിലാളി വീടിനുള്ളില്‍ തൂങ്ങി മരിച്ചു

Web Desk |  
Published : Apr 06, 2018, 04:31 PM ISTUpdated : Jun 08, 2018, 05:46 PM IST
ജപ്തി ഭീഷണിയെ തുടര്‍ന്ന് മത്സ്യതൊഴിലാളി വീടിനുള്ളില്‍ തൂങ്ങി മരിച്ചു

Synopsis

വായ്പതിരിച്ചടവില്‍ പിഴവുവന്നു വീട് ജപ്തി ചെയ്തതില്‍ ബാങ്ക് നടപടി തുടങ്ങിയതോടെയാണ് ആത്മഹത്യ  

ആലപ്പുഴ: ജപ്തി ഭീഷണിയെ തുടര്‍ന്ന് മത്സ്യതൊഴിലാളി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. അമ്പലപ്പുഴപുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നടുവിലെമഠത്തിപ്പറമ്പില്‍ കുഞ്ഞുമോന്‍(ശ്രീകാന്ത് 57) ആണു മരിച്ചത്. ഇന്ന് രാവിലെയാണ് ശ്രീകാന്ത് വീടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടത്.  2015 ല്‍ സഹകരണ ബാങ്ക് അമ്പലപ്പുഴ ശാഖയില്‍നിന്നും ശ്രീകാന്ത് രണ്ട് ലക്ഷം രൂപ വീടുനിര്‍മ്മിക്കുന്നതിനായി വായ്പ എടുത്തിരുന്നു. മാസംതോറും വായ്പതുക മുടങ്ങാതെ തിരിച്ചടച്ചിരുന്നു. ഇതിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീകാന്ത് ചികിത്സയിലായി.

വീട്ടുകാര്യങ്ങളും ശ്രീകാന്തിന്റെ ചികിത്സാചെലവും നടന്നിരുന്നത് മത്സ്യതൊഴിലാളിയായ മകന്റെ വരുമാനത്തിലായിരുന്നു. ഇതിനിടയില്‍ വായ്പതിരിച്ചടവില്‍ പിഴവുവന്നു. തുടര്‍ന്ന് ബാങ്ക് ജപ്തിനടപടികളുമായി മുന്നോട്ടുപോയി. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ എത്തി വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതോടെ ശ്രീകാന്തും കുടുംബവും ആശങ്കയിലായി. തുടര്‍ന്നാണ് ശ്രീകാന്ത് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഭാര്യ. സതി. മക്കള്‍ ശ്രുതി, സ്വാതി, അജിമോന്‍. മരുമകന്‍ അനീഷ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ
ഗഡിയെ... സ്കൂൾ കലോത്സവം ദേ ഇങ്ങ് എത്തീട്ടാ! ഷെഡ്യൂൾ പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടകൻ, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, തേക്കിൻകാട് പ്രധാനവേദി