
കൊച്ചി: നോട്ടുകളുടെ വിനിമയത്തിലെ നിയന്ത്രണം മത്സ്യമേഖലയെ പ്രതിസന്ധിയാക്കുന്നു. സംസ്ഥാനത്ത് പലയിടത്തും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോയില്ല. കഴിഞ്ഞ ദിവസം പിടിച്ച മീനീന് പണം കിട്ടാത്തതാണ് മത്സ്യ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്.
മത്സ്യ തൊഴിലാളികളുടെ ഓരോ ബോട്ടും കരയ്ക്കടുക്കുന്‌പോള്‍ ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള മീനുകള്‍ ബോട്ടിലുണ്ടാകും. ഇത് തീരത്തെ ലേല കേന്ദ്രങ്ങളില്‍ വച്ച് ഉടനടി വില്‍പ്പന നടത്തുകയാണ് പതിന്. എന്നാല്‍ നോട്ടുകളുടെ വിനിമയത്തിന് നിയന്ത്രണം വന്നതോടെ മീനെടുക്കാന്‍ ആളില്ല. മീനെടുത്താലും കൊടുക്കാന്‍ പണമില്ലാത്തതാണ് പ്രശ്‌നം.
ഓരോ ദിവസവും പിടിക്കുന്ന മീന്‍ വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ചാണ് അടുത്ത ദിവസം കടലില്‍ പോകാന്‍ ബോട്ടില്‍ ഡീസലടിക്കുക.
പ്രശ്‌നം പരിഹരിക്കാന്‍ പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ കൂട്ടായ്മകള്‍ പലയിടത്തും യോഗം ചേരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam