ഓട്ടോറിക്ഷയില്‍ കിടപ്പറയൊരുക്കി പെണ്‍വാണിഭം; ദമ്പതിമാരുള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

Published : Sep 24, 2016, 05:37 PM ISTUpdated : Oct 04, 2018, 08:08 PM IST
ഓട്ടോറിക്ഷയില്‍ കിടപ്പറയൊരുക്കി പെണ്‍വാണിഭം; ദമ്പതിമാരുള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

Synopsis

നെടുമ്പാശേരി പറമ്പുശേരിയില്‍ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിയെന്ന കേസിലാണ് ചെങ്ങമനാട് പോലീസ് നടപടിയെടുത്തത്.കാലടി സ്വദേശി ജസ്റ്റിന്‍ ഇയാളുടെ ഭാര്യ സിബി, കാക്കനാട് സ്വദേശിനി അനിത, തൃശൂര്‍ സ്വദേശികളായ അജിത്, ദീപു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് സംഭവം. ജസ്റ്റിനും ഭാര്യ സിബിയും പുട്ടുപൊടി കച്ചവടത്തിനാണ് വീടെടുത്തത്. എന്നാല്‍ പുട്ടുപൊടി കച്ചവടത്തിന്റെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ ആയിരുന്നെന്നാണ് ചെങ്ങമനാട് പോലീസ് പറയുന്നത്. പുട്ടുപൊടി വിതരണത്തിന് കൊണ്ടുപോകാനെന്ന പേരില്‍ ചുറ്റും അടച്ചുപൂട്ടിയ ഒരു ഓട്ടോറിക്ഷയിലാണ് അനാശാസ്യത്തിന് വീട്ടിലേക്ക് സ്‌ത്രീകളെയും പുരുഷന്‍മാരെയും എത്തിച്ചിരുന്നത്. ഓട്ടോയ്‌ക്കകത്തും കിടപ്പറ ഒരുക്കി. പെണ്‍വാണിഭസംഘത്തിന് അന്തര്‍ജില്ലാ റാക്കറ്റുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭർത്താവിനെ ബിരിയാണി നൽകി 'ഉറക്കി', പിന്നീട് കാമുകനെ വിളിച്ചു, കൊലക്ക് ശേഷം മൃതദേഹത്തിനരികെയിരുന്ന് അശ്ലീല ചിത്രം കണ്ടു!
ഉമ്മൻചാണ്ടിക്കെതിരായ പരാമർശം:​ പ്രസ്താവന പിൻവലിച്ച് ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ