മലയിൻകീഴിൽ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കലിൽ തെങ്ങത്താം കോഡ് ശിവ ശൈലത്തിൽ വിഷ്ണുവിന്‍റെ ഭാര്യ കാവ്യയാണ് മരിച്ചത്
തിരുവനന്തപുരം: മലയിൻകീഴിൽ 30 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വിളവൂർക്കലിൽ തെങ്ങത്താം കോഡ് ശിവ ശൈലത്തിൽ വിഷ്ണുവിന്‍റെ ഭാര്യ കാവ്യയാണ് മരിച്ചത്. 30 വയസായിരുന്നു. വൈകുന്നേരം 5:30 ഓടെ കുഞ്ഞിന് കുറുക്ക് കൊടുക്കാൻ എന്ന് പറഞ്ഞ് മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. പുറത്ത് കാണാത്തതിനെ തുടർന്ന് വിഷ്ണുവിന്‍റെ അമ്മ ശോഭന വാതിൽ തട്ടിയെങ്കിലും കാവ്യ തുറന്നില്ല. തുടർന്ന് നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വാതിൽ പൊളിച്ച് കയറുമ്പോഴേക്കും കാവ്യയെ ജനലിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാസങ്ങൾക്ക് മുമ്പ് സാമ്പത്തിക ബാധ്യത മൂലം വിഷ്ണുവും കാവ്യയും ആറും രണ്ടും വയസുള്ള മക്കളുമൊത്ത് നാടുവിട്ടിരുന്നു തുടർന്ന് പോലീസ് ഇവരെ കണ്ടെത്തി തിരികെ വീട്ടിലെത്തിക്കുകയായിരുന്നു.


