ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം ഈ വർഷം തന്നെ നടത്താനുള്ള കഠിന ശ്രമത്തിലാണ് ഐഎസ്ആർഒ. ഇതിന്റെ ഭാഗമായി ക്രൂ മൊഡ്യൂളിന്റെ സുരക്ഷ ഉറപ്പാക്കുന്ന മൂന്ന് നിർണായക യോഗ്യതാ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി

ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ നടത്താൻ കഠിന പരിശ്രമത്തിൽ ഐ എസ് ആർ ഒ. മൂന്ന് നിർണായക യോഗ്യതാ പരീക്ഷണങ്ങൾ കൂടി പൂർത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. യാത്രാ പേടകം കടലിൽ ഇറങ്ങുമ്പോൾ ചെരിഞ്ഞ് പോയാൽ വീണ്ടും നേരെ നിർത്താനുള്ള ക്രൂ മൊഡ്യൂൾ അപ്പ് റൈറ്റിംഗ് സിസ്റ്റത്തിന്റെ ഇൻഫ്ലേഷൻ ടെസ്റ്റ്, ക്രൂ മൊഡ്യൂളിനെയും സർവ്വീസ് മൊഡ്യൂളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കേബിളുകളെ വേർപ്പെടുത്തുന്ന ക്രൂ മൊഡ്യൂൾ സർവ്വീസ് മൊഡ്യൂൾ ഡിസ്കണക്ട് സിസ്റ്റം, പേടകത്തിന് മുകളിലെ അപെക്സ് കവർ വേർപ്പെടുത്തൽ സംവിധാനങ്ങൾ എന്നിവയാണ് പരീക്ഷിച്ച് സുരക്ഷ ഉറപ്പുവരുത്തിയത്. അപെക്സ് കവറിനടിയിലാണ് പേടകത്തിലെ പാരച്യൂട്ടുകൾ സൂക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടുത്ത മാസം നിർണായക പരീക്ഷണം

ദൗത്യത്തിനുപയോഗിക്കുന്ന റോക്കറ്റിന്റെ നിർമ്മാണം നേരത്തെ തുടങ്ങിയിരുന്നു. പി എസ് എൽ വി പരാജയം കാരണം ഇസ്രൊയുടെ ഈ വർഷത്തെ എല്ലാ ദൗത്യങ്ങളും അനിശ്ചിതത്വത്തിലായിരുന്നു. അടുത്ത മാസം വീണ്ടുമൊരു നിർണായക വിക്ഷേപണ ദൗത്യം നടത്തി പിന്നാലെ ഗഗൻയാൻ ദൗത്യം നടത്താനാകുമോ എന്നാണ് ഇസ്രൊ നേതൃത്വം ആലോചിക്കുന്നത്.