
കോഴിക്കോട്: ജില്ലയിലെ അഞ്ച് ഹാർബറുകൾ നവീകരിക്കുന്നു. വികസന പ്രവർത്തനങ്ങൾക്കായി 98 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു. പുതിയാപ്പ ഹാർബറിലെ നവീകരണ പ്രവൃത്തികൾ മന്ത്രി ഉദ്ഘാടനം ചെയ്തു.
ബേപ്പൂർ, കൊയിലാണ്ടി,വെള്ളയിൽ,ചോന്പാൽ,പുതിയാപ്പ ഹാർബറുകളിലായാണ് 98 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കുക.ബേപ്പൂർ ഹാർബറിൽ ഒരു കോടിയും ചോന്പാലയിൽ നാല് കോടിയും മുടക്കി പുതിയ ജട്ടികൾ നിർമ്മിക്കും, കൊയിലാണ്ടി ഹാർബറിൽ 63 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്, വെള്ളയിലിൽ 15 കോടി രൂപ മുടക്കി പുലിമുട്ട് നിർമ്മിക്കും. പുതിയാപ്പയിൽ ബോട്ട് റിപ്പയറിംഗ് യാർഡ് നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു.
പുതിയാപ്പ ഹാർബറിലെ നവീകരണപ്രവർത്തികൾ മന്ത്രി ഉദ്ഘാടനം ചെയ്തു. ഫിങ്കർ ജെട്ടി,ചുറ്റുമതിൽ, ലോക്കർ മുറികൾ എന്നിവയുടെ നിർമ്മാണത്തിനായി 14 കോടിരൂപ അനുവദിച്ചിട്ടുണ്ട്. രണ്ടരകോടി രൂപ ചെലവിൽ ഡ്രഡ്ജിങ്ങും നടത്തും.
ഹാർബറുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ജില്ല കളക്ടർ അദ്ധ്യക്ഷനായ സമിതി രൂപീകരിക്കും.ഇടനിലക്കാരില്ലാതെ മത്സ്യഫെഡിന്റെ സഹായത്തോടെ ഹാർബറുകളിൽ നിന്ന് മീൻ ലേലം ചെയ്ത് വിപണിയിൽ എത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണെന്നും ബില്ല് അടുത്ത നിയമസഭയിൽ പാസാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam