അഞ്ച് പുരോഹിതര്‍ ബിജെപിയില്‍ ചേര്‍ന്നു: ഇനിയും 'ചിലര്‍' വരുമെന്ന് ശ്രീധരന്‍പിള്ള

Published : Sep 23, 2018, 09:00 AM ISTUpdated : Sep 23, 2018, 09:02 AM IST
അഞ്ച് പുരോഹിതര്‍ ബിജെപിയില്‍ ചേര്‍ന്നു: ഇനിയും 'ചിലര്‍' വരുമെന്ന് ശ്രീധരന്‍പിള്ള

Synopsis

 ഈ ചടങ്ങ് കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയുടെ കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടരായാണ് തങ്ങൾ അംഗത്വം എടുത്തതെന്ന് വൈദികർ പ്രസംഗത്തിൽ പറഞ്ഞു.  

കോട്ടയം: കോട്ടയത്ത് അഞ്ച് ക്രിസ്ത്യൻ പുരോഹിതർ ബി.ജെ.പിയിൽ ചേർന്നു. കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള ഇവർക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പരുരോഹിതര്‍ പാര്‍ട്ടിയില്‍ചേര്‍ന്ന വിവരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അഞ്ച് പുരോഹിതര്‍ ബിജെപിയിലെത്തുന്നത്.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലേക്ക് പ്രമുഖരായ ചിലർ വരുമെന്ന് ശ്രീധരൻപിള്ള നേരത്തെ പറഞ്ഞിരുന്നു.  കോട്ടയത്തെ ചടങ്ങിലും ശ്രീധരൻപിള്ള ഇത് ആവർത്തിച്ചു. ഈ ചടങ്ങ് കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയുടെ കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടരായാണ് തങ്ങൾ അംഗത്വം എടുത്തതെന്ന് വൈദികർ പ്രസംഗത്തിൽ പറഞ്ഞു.

ഫാദർ. ജെ മാത്യൂ മണവത്ത് മണർകാട്, ഫാദർ. ഗീവർഗീസ് കിഴക്കേടത്ത് മണർകാട് ഡീക്കൻ, ആഡ്രൂസ് മംഗലത്ത് ഇടുക്കി ഡീക്കൻ, ജിതിൻ കുര്യാക്കോസ് മൈലക്കാട്ട് മണർകാട്, ഫാദർ .തോമസ് കുളത്തുംഗൽ എന്നിവരാണ് അംഗത്വം എടുത്തത്. അതേസമയം സംഭവം വാര്‍ത്തയായതോടെ ഇക്കാര്യം നിഷേധിച്ച് ഫാ. മാത്യു മണവത്ത് രംഗത്ത് വന്നു.  ആശംസ അർപ്പിച്ചാൽ മെബർ ആകില്ല, നമസ്കരിച്ചാലും. വെറുതെ അഭ്യൂഹങ്ങൾ പടച്ചു വിടുമ്പോൾ സത്യമെന്തെന്ന് അന്വേഷിക്കണം. 

ഞാൻ ഒരു രാഷ്ട്രീയ പാർട്ടി യിലെയും അംഗമല്ല ഈ രാത്രിയിൽ പ്രാർത്ഥനക്ക് ശേഷം ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ. എന്റെ പ്രവർത്തന മണ്ഡലം ആത്മിയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രിയം എന്റെ മേഖലയല്ല. അതു കൊണ്ട് ബിജെപിയുടെയോ, കോൺഗ്രസിന്റെയോ, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയോ അംഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല- ഫാദർ. ജെ മാത്യൂ മണവത്ത് മണർകാട് ഫേസ്ബുക്കില്‍ കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്, പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം; വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം