ചാരക്കേസില്‍ ഇരുപത് വര്‍ഷമായിട്ടും നീതി ലഭിക്കാതെ എസ് കെ ശർമ

By Web TeamFirst Published Sep 23, 2018, 8:40 AM IST
Highlights

ചാരക്കേസിൽ നഷ്ടപരിഹാരം തേടി ഇപ്പോഴും കോടതി കയറുകയാണ് ആരോപണവിധേയനായിരുന്ന എസ് കെ ശർമ. കുറ്റക്കാരനാക്കിയ ഉദ്യോഗസ്ഥർക്കെതിരെ ഇരുപത് വർഷം മുമ്പ് ശർമ നൽകിയ മാനനഷ്ടക്കേസിൽ വിധി വൈകുകയാണ്. ഒറ്റപ്പെടലിന്‍റെ രണ്ടര പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് ഒരു ദൃശ്യമാധ്യമത്തിന് മുന്നിൽ ശര്‍മ്മ മനസ്സു തുറക്കുന്നത്.

ബെംഗളൂരു: ചാരക്കേസിൽ നഷ്ടപരിഹാരം തേടി ഇപ്പോഴും കോടതി കയറുകയാണ് ആരോപണവിധേയനായിരുന്ന എസ് കെ ശർമ. കുറ്റക്കാരനാക്കിയ ഉദ്യോഗസ്ഥർക്കെതിരെ ഇരുപത് വർഷം മുമ്പ് ശർമ നൽകിയ മാനനഷ്ടക്കേസിൽ വിധി വൈകുകയാണ്. ഒറ്റപ്പെടലിന്‍റെ രണ്ടര പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് ഒരു ദൃശ്യമാധ്യമത്തിന് മുന്നിൽ ശര്‍മ്മ മനസ്സു തുറക്കുന്നത്.

ചാരക്കേസിൽ അറസ്റ്റിലായ കെ ചന്ദ്രശേഖറിന്റെ സുഹൃത്തായിരുന്നു എസ് കെ ശര്‍മ. ചന്ദ്രശേഖർ പറഞ്ഞതനുസരിച്ച് ഫൗസിയ ഹസന്‍റെ കുട്ടിക്ക് ബെംഗളൂരുവിലെ സ്കൂളിൽ പ്രവേശനവും ശരിയാക്കിയിരുന്നു. ഇരുവരുടെയും ഡയറികളിൽ പേര് കണ്ടപ്പോഴാണ് അന്വേഷണം എസ്കെ ശര്‍മ്മയെ തേടിയെത്തുന്നത്

വിഷമം താങ്ങാനാകാതെ അച്ഛൻ മരിച്ചു. ഭാര്യയും മൂന്ന് പെൺമക്കളും സമൂഹത്തില്‍ അപമാനിതരായി. അഞ്ച് ലക്ഷത്തോളം മാസ വരുമാനമുണ്ടായിരുന്നു അന്ന്. കുറ്റവിമുക്തനായെങ്കിലും ഒന്നും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല.ഇതിനിടയിൽ കാൻസർ കീഴടക്കി. 55 ലക്ഷം രൂപയ്ക്ക് മാനനഷ്ടക്കേസ് ഫയൽ ചെയ്തത് 1998 ൽ. പണമില്ലാതെ ചികിത്സ മുടങ്ങുന്ന അവസ്ഥയിലാണ് ഇന്ന് ശര്‍മയുള്ളത്.

click me!