
മോസ്ക്കോ: എഴുപത്തിയൊന്ന് പേരുമായി പോയ വിമാനം മോസ്ക്കോയില്‍ തകര്‍ന്നുവീണു. മോസ്ക്കോ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. സറാത്തോ എയർലൈൻസിന്‍റെ വിമാനമാണ് തകർന്ന് വീണത്.
മോസ്ക്കോയില്‍ നിന്ന് ഓര്‍ക്സിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 65 യാത്രക്കാരും ആറ് ജീവനക്കാരും ഉള്‍പ്പെടെ 71 പേരാണ് ഉണ്ടായത്. 71 പേരും മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു. വിമാനം തകര്‍ന്ന് വീണതിന്‍റെ കാരണം വ്യക്തമല്ല.
മോസ്ക്കോയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് വച്ചാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനം പറന്നുയര്‍ന്നതിന് ശേഷം അഞ്ചുമിനിറ്റ് നേരത്തേക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു. പ്രാദേശിക ആഭ്യന്തര സര്‍വ്വീസുകള്‍ നടത്തുന്ന സറാത്തോ എയര്‍ലൈന്‍സിന്‍റെ വിമാനമാണ് തകര്‍ന്നത്. ആറുവര്‍ഷം പഴക്കമുണ്ട് വിമാനത്തിനെന്നാണ് ലഭ്യമാകുന്ന വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam