സംസ്ഥാന വ്യാപകമായി ഫെബ്രുവരി 15 ന് നഴ്സുമാര്‍ പണിമുടക്കും

Published : Feb 11, 2018, 06:14 PM ISTUpdated : Oct 05, 2018, 01:01 AM IST
സംസ്ഥാന വ്യാപകമായി ഫെബ്രുവരി 15 ന് നഴ്സുമാര്‍ പണിമുടക്കും

Synopsis

ചേര്‍ത്തല:ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ പണിമുടക്കും. ഈ മാസം 15 നാണ് നഴ്സുമാര്‍ പണിമുടക്കുന്നത്.  25000 നഴ്സുമാർ സമരത്തിനെത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പറഞ്ഞു.

കെവിഎം സമരം ഒത്തുതീർപ്പായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന്  ജാസ്മിന്‍ ഷാ പറഞ്ഞു. ആറുമാസത്തോളമായി കെവിഎം ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് നഴ്സുമാര്‍ ദേശീയപാത ഉപരോധിച്ചിരുന്നു. 

സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. അഞ്ച് നഴ്സുമാര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജാസ്മിന്‍ ഷാ അടക്കമുള്ളരെ പൊലീസ് സമരസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?