സൗദിയില്‍ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

Published : Dec 30, 2017, 01:50 AM ISTUpdated : Oct 04, 2018, 07:57 PM IST
സൗദിയില്‍ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

Synopsis

സൗദിയില്‍ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്. ഒരു റിയാല്‍ മുതലാണ്‌ വിമാനക്കമ്പനികള്‍ പുതുവര്‍ഷത്തോടനുബന്ധിച്ചു നിരക്കുകള്‍ ഈടാക്കുക.

വര്‍ഷാവസാനത്തോടനുബന്ധിച്ചാണ് സൗദിയിലെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളില്‍ വമ്പിച്ച ഇളവ് പ്രഖ്യാപിച്ചത്. ബജറ്റ് എയര്‍ലൈന്‍ ആയ നാസ് എയര്‍ ചില റൂട്ടുകളില്‍ പ്രഖ്യാപിച്ച നിരക്ക് ഒരു റിയാല്‍ ആണ്. അബഹയില്‍ നിന്ന് ബിഷ, ജിസാന്‍, ഷറൂറ, വാദി ദാവാസിര്‍, അല്‍ബാഹ എന്നിവിടങ്ങളിലെക്കാണ് ഒരു റിയാല്‍ ഈടാക്കുന്നത്. ജിദ്ദ മദീന റൂട്ടില്‍ ചുരുങ്ങിയ നിരക്ക് അറുപത്തിയോമ്പത് റിയാലും, ദമാം റിയാദ് നിരക്ക് എഴുപത്തിയൊമ്പത് റിയാലും ആയിരിക്കും. ജിദ്ദ-റിയാദ്, മദീന റിയാദ് തുടങ്ങി പല റൂട്ടുകളിലും ഈടാക്കുന്നത് തൊണ്ണൂറ്റിയൊമ്പത് റിയാല്‍ ആണ്. ബുക്കിംഗ് പീരീഡ്‌ ഡിസംബര്‍ ഇരുപത്തിയഞ്ചിനും മുപ്പത്തിയൊന്നിനും ഇടയ്‍ക്കും ട്രാവല്‍ പിരീഡ് ഫെബ്രുവരി ഒന്നിനും ഏപ്രില്‍ മുപ്പതിനും ഇടയ്‍ക്കും ആയിരിക്കണം. ചില ഇന്റര്‍നാഷണല്‍ റൂട്ടുകളിലും നാസ് എയര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദില്‍ നിന്ന് കുവൈറ്റിലേക്ക് 199 റിയാലും ജിദ്ദയില്‍ നിന്ന് കുവൈറ്റിലേക്ക് 299 റിയാലുമാണ് ചുരുങ്ങിയ നിരക്ക്. സൗദിയ എല്ലാ ആഭ്യന്തര നിരക്കിലും നാല്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. ബുക്കിംഗ് പീരീഡ്‌ ഡിസംബര്‍ ഇരുപത്തിയഞ്ചിനും മുപ്പത്തിയൊന്നിനും ഇടയ്ക്കും ട്രാവല്‍ പിരീഡ് ജനുവരി ഒന്നിനും മാര്‍ച്ച്‌ മുപ്പത്തിയൊന്നിനും ഇടയിലും ആയിരിക്കണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കോന്നി മെഡിക്കൽ കോളേജ് നോട്ടീസ് വിവാദം; 'ഭാര്യയുടെ പേരിലുള്ള ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയ ആൾ, ഡോ. ശിവപ്രസാദിനെതിരെ മന്ത്രി
ഇറാന്റെ എണ്ണ സംഭരണശാലകൾ ആക്രമിച്ച് ഇസ്രയേൽ, പിന്നാലെ കറുത്ത മഴ, വരുന്നത് ഗുരുതര പാരിസ്ഥിതിക വെല്ലുവിളികൾ