പ്രളയത്തില്‍ ചാലക്കുടിക്കുണ്ടായ നഷ്ടം 300 കോടിയെന്ന് വ്യാപാരി വ്യവസായികള്‍

Published : Aug 29, 2018, 07:01 AM ISTUpdated : Sep 10, 2018, 04:05 AM IST
പ്രളയത്തില്‍ ചാലക്കുടിക്കുണ്ടായ നഷ്ടം 300 കോടിയെന്ന് വ്യാപാരി വ്യവസായികള്‍

Synopsis

2000 സന്നദ്ധപ്രവര്‍ത്തകരുടെ പരിശ്രമത്താല്‍ ശുചീകരണം പൂര്‍ത്തിയാക്കിയ ശേഷം മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം തുടങ്ങി.ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം. മാര്‍ക്കറ്റിനുണ്ടായ നഷ്ടം പരിഹരിക്കാൻ നഗരസഭയ്ക്ക് മാത്രം കഴിയാത്ത സാഹചര്യമാണുളളത്.സര്‍ക്കാരിന്‍റെ അടിയന്തിര സഹായം ഉണ്ടായില്ലെങ്കില്‍ പല വ്യാപാരികളും വൻ കടത്തിലേക്കും നഷ്ടത്തിലേക്കും കൂപ്പു കുത്തുമെന്ന് ഈ രംഗത്തുളളവര്‍ പറയുന്നത്.

തൃശൂര്‍:മധ്യകേരളത്തിലെ പ്രമുഖ മാര്‍ക്കറ്റുകളിലൊന്നായ ചാലക്കുടിയ്ക്ക് പ്രളയത്തിലുണ്ടായത് 300 കോടി രൂപയുടെ നഷ്ടമെന്ന് വ്യാപാരി വ്യവസായികളുടെ വിലയിരുത്തല്‍. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച ഇലക്ട്രോണിക്സ് സാധനങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ ഒലിച്ചുപോയതാണ് നഷ്ടം കൂടാൻ കാരണം. ചാലക്കുടിയില്‍ പ്രളയം ബാധിച്ചപ്പോള്‍ ആദ്യം വെള്ളത്തില്‍ മുങ്ങിയത് ഈ മാര്‍ക്കറ്റാണ്.പ്രളയാനന്തരം മെല്ലെ മെല്ലെ മുന്നോട്ടുവരികയാണ് ഇവിടത്തുകാര്‍. 

2000 സന്നദ്ധപ്രവര്‍ത്തകരുടെ പരിശ്രമത്താല്‍ ശുചീകരണം പൂര്‍ത്തിയാക്കിയ ശേഷം മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം തുടങ്ങി.ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം. മാര്‍ക്കറ്റിനുണ്ടായ നഷ്ടം പരിഹരിക്കാൻ നഗരസഭയ്ക്ക് മാത്രം കഴിയാത്ത സാഹചര്യമാണുളളത്.സര്‍ക്കാരിന്‍റെ അടിയന്തിര സഹായം ഉണ്ടായില്ലെങ്കില്‍ പല വ്യാപാരികളും വൻ കടത്തിലേക്കും നഷ്ടത്തിലേക്കും കൂപ്പു കുത്തുമെന്ന് ഈ രംഗത്തുളളവര്‍ പറയുന്നത്.
 
PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ