
കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലകളില്‍ പ്രളയ ദുരിതാശ്വാസ തുക ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതില്‍ ക്രമക്കേടെന്ന് ആക്ഷേപം. വീടിനുള്ളില്‍ ദിവസങ്ങളോളം വെള്ളം കെട്ടി നിന്നവര്‍ക്കും വീട് വിണ്ട് കീറിയവര്‍ക്കും ധനസഹായം ലഭിച്ചില്ല.
പടിഞ്ഞാറേ കല്ലട സ്വദേശി ബിന്ദുവിന്‍റെ കയ്യില്‍ കൃത്യമായ തെളിവുകളുണ്ട് .ഓഗസ്റ്റ് 16 ലെ ബിന്ദുവിന്‍റെ വീട് വെള്ളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു. വീടിന് ചുറ്റും വെള്ളം. മുറിക്കകത്തും വെള്ളം കയറി.തൊഴുത്തും മറ്റും നശിച്ചു.
പ്രളയമെടുത്ത തെങ്ങും ഇരുചക്രവാഹനവുമൊക്കെ ഇപ്പോഴും പറമ്പില്‍ കാണാം.ധനസഹായം അനുവദിക്കാൻ പടിഞ്ഞാറേ കല്ലട വില്ലേജിന് പക്ഷേ ഈ തെളിവുകളൊന്നും പോര.രേഖകള്‍ സമര്‍പ്പിച്ചിട്ടും രക്ഷയില്ലെന്ന് ബന്ദു പറയുന്നു.
കല്ലടയാറിന് തീരത്ത് ഇങ്ങനെ നിരവധി വീടുകളുണ്ട്. സുദര്‍ശനന്‍റെ വീടിന്‍റെ പുറക് വശം വെള്ളം കയറി നശിച്ചു. ജോയിയുടെ വീട് വിണ്ട് കീറി. ഇത്തരത്തില്‍ നിരവധി വീടുകളെ തഴഞ്ഞ് ആകെ 430 പേര്‍ക്കാണ് പടിഞ്ഞാറ കല്ലട വില്ലേജില്‍ നിന്നും സഹായം നല്‍കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam