
ഹജ്ജ് സീസണ്‍ ആയതോടെ മദീനയിലെ ഈത്തപ്പഴ വിപണി സജീവമായി. ഹജ്ജ് തീര്‍ഥാടകരില്‍ ഭൂരിഭാഗവും പുണ്യവും രോഗശമനവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന മദീനയിലെ ഈത്തപ്പഴവുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്.
വിദേശ ഹജ്ജ് തീര്‍ഥാടകര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ സ്വന്തക്കാര്‍ക്കായി കൊണ്ടുപോകുന്ന പ്രധാനപ്പെട്ട ഇനമാണ് മദീനയിലെ കാരക്ക. മദീനയിലെ ഈത്തപ്പഴ മാര്‍ക്കറ്റില്‍ അതുകൊണ്ട് തന്നെ ഇപ്പോള്‍ തീര്‍ഥാടകരുടെ തിരക്കാണ്. പുണ്യമേറിയതെന്ന് പ്രവാചകന്‍ പറഞ്ഞ അജവ ഉള്‍പ്പെടെ നൂറ്റിയറുപതില്‍ പരം കാരക്കകള്‍ മദീനയില്‍ മാത്രം കൃഷി ചെയ്യുന്നു. സഫാവി, സുക്കരി, സക്കായി, മബ്രോം, കുദ്രി, കലാസ് തുടങ്ങി രോഗ ശമനത്തിനായി ഉപയോഗിക്കാവുന്നതും പുണ്യം ലഭിക്കുന്നതുമായ നിരവധി കാരക്കകളുണ്ട് മദീനയില്‍.
ഈത്തപ്പഴത്തിന്റെ ജാം, കാരക്കയോടൊപ്പം മറ്റു ചേരുവകള്‍ കൂടി ചേര്‍ത്ത വിവിധയിനം വിഭവങ്ങള്‍, അത്തിപ്പഴം തുടങ്ങിയവയും മദീനയിലെ ഈത്തപ്പഴ വിപണിയില്‍ ലഭിക്കും. മൊത്തമായും ചില്ലറയായും ടണ്‍ കണക്കിന് കാരക്കയാണ് ഓരോ ദിവസവും ഈ വിപണിയില്‍ വിറ്റുപോകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam