ഭക്ഷ്യദൗർലഭ്യമുള്ള സംസ്ഥാനമായി പരിഗണിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും

Web Desk |  
Published : Jun 29, 2018, 10:09 AM ISTUpdated : Oct 02, 2018, 06:46 AM IST
ഭക്ഷ്യദൗർലഭ്യമുള്ള സംസ്ഥാനമായി പരിഗണിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും

Synopsis

മാനദണ്ഡത്തിൽ ഇളവ് നൽകണമെന്ന് കേരളം 

തിരുവനന്തപുരം: കേരളത്തെ ഭക്ഷ്യദൗർലഭ്യമുള്ള സംസ്ഥാനമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര മാനദ‍ണ്ഡത്തിൽ ഇളവ് നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടും. ഇന്ന് ദില്ലിയിൽ ചേരുന്ന ഭക്ഷ്യഉപദേശക സമിതി യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിക്കുക. 

മന്ത്രിമാരായ വി.എസ്.സുനിൽകുമാറും പി.തിലോത്തമനും യോഗത്തിൽ പങ്കെടുക്കും.നൂറ് കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി ലഭിക്കണമെന്നാണ് കേന്ദ്ര മാനദണ്ഡം. കേരളത്തിൽ 64 കിലോയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് മാനദണ്ഡത്തിൽ ഇളവ് നൽകണമെന്ന് കേരളം ആവശ്യപ്പെടുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി; ടികെ ഗോവിന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം; ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്‍റെ മറുപുറം കണ്ടു