തലസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്; പഴകിയ മത്സ്യമടക്കമുള്ളവ പിടിച്ചു

By Web DeskFirst Published Apr 19, 2017, 11:35 AM IST
Highlights

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. പല ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ  ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച എട്ടു ഹോട്ടലുകൾക്കു പിഴ ചുമത്തി.

വ്യാപകമായ പരാതികളെ തുടർന്നായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധ. പഴകിയ മത്സ്യമടക്കമുള്ള ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. കഴക്കൂട്ടത്തെ അൽസാജ് ഹോട്ടലിൽ നിന്നും  200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. അൽസാജിന് 25,000 രൂപ പിഴ ചുമത്തി. മോശം സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിന് കഴക്കൂട്ടത്തെ ഹോട്ടൽ മാളൂസ്, കല്ലമ്പലത്തെ ഹോട്ടൽ ജസ്‍ന, ആറ്റിങ്ങൽ ജനത ഹോട്ടൽ, ആലങ്കോടുള്ള ന്യൂ സെന്റർ, തിരുവനന്തപുരം ജനറൽ ആശുപത്രിക്കടുത്തുള്ള ഇന്ത്യൻ കോഫി ഹൗസ്, ഹോട്ടൽ കീർത്തി എന്നിവയ്ക്കും പിഴ ചുമത്തി. അൽ സാജ് അടക്കം എട്ടു ഹോട്ടലുകൾക്കായി ആകെ 77,000 രൂപയാണ് പിഴ ചുമത്തിയത്. പിഴ അടച്ച ഹോട്ടലുകൾക്കെല്ലാം മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മറ്റ് ഹോട്ടലുകളിലും മിന്നൽ പരിശോധന തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

click me!