തലസ്ഥാനത്തെ ഹോട്ടലുകളിൽ റെയ്ഡ്; 15 ഹോട്ടലുകൾ പൂട്ടിച്ചു

Published : Dec 29, 2017, 07:22 PM ISTUpdated : Oct 04, 2018, 08:10 PM IST
തലസ്ഥാനത്തെ ഹോട്ടലുകളിൽ റെയ്ഡ്; 15 ഹോട്ടലുകൾ പൂട്ടിച്ചു

Synopsis

തിരുവനന്തപുരം: തലസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിൻെറ മിന്നൽ പരിശോധന. പരിശോധനയിൽ ആവശ്യമായ ലൈസൻസടക്കമുള്ള രേഖകളില്ലാത്തതും വൃത്തിഹീനമായ രീതിയിൽ പ്രവൃത്തിക്കുകയും ചെയ്ത 15-ഓളം ഹോട്ടുലകൾ ഉദ്യോ​ഗസ്ഥർ അടച്ചു പൂട്ടി. 

ഹൗസിം​ഗ് ബോർഡ് കാന്റീൻ, വാൻ റോസിലെ ഭക്ഷണശാല, പാളയത്തെ ദീപാ ഹോട്ടൽ,ചിരാ​ഗിൻ, ജിത്തൂ ജോജി,കസാമിയ, ട്രിവാൻഡ്രം കഫ്റ്റീരിയ... എന്നീ ഹോട്ടലുകളുടെ പ്രവർത്തം ഭക്ഷ്യസുരക്ഷാവിഭാ​ഗം അടിയന്തരമായി അടപ്പിച്ചു.

അരുണ ക്ലാസ്സിക്, പാളയം സംസം,സ്റ്റാച്യുവിലെ അരുൾജ്യോതി,  കുട്ടനാടൻ റെസ്റ്റോറന്റ്, തനിനാടൻഉൗണ് , കേരള യൂണിവേഴ്സിറ്റി ലൈബ്രറി കാന്റീൻ, ​ഗുലാൻ ഫാസ്റ്റ്ഫുഡ്, ടികെ ഇന്റർനാഷണൽ, കുട്ടനാടൻ റെസ്റ്റോറന്റ്, എന്നിവിടങ്ങളിലെ പ്രവർത്തനവും നിർത്തിവപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാതിരുന്ന പത്ത് ഹോട്ടലുകളിൽ നിന്നായി 3,42,500 രൂപ പിഴയായും ഉദ്യോ​ഗസ്ഥർ ഇൗടാക്കിയിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എക്സിറ്റ് പോളുകൾ വരുന്നത് ബിജെപിയുടെ ഓഫീസിൽനിന്ന്, 226ലധികം സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്ന് മമത ബാനർജി
വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷൻ ഉപരോധം; നോട്ടീസ് നൽകിയിട്ടും ഡെപ്യൂട്ടി മേയര്‍ ആശാനാഥ് അടക്കമുള്ളവര്‍ ഹാജരായില്ല