
കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന തുടരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 15 ഹോട്ടലുകൾക്ക് ഇന്ന് നോട്ടീസ് നൽകി. എൻജിഒ ക്വാർട്ടേഴ്സ്, ചെലവൂർ എന്നിവിടങ്ങളിലെ 15 ഓളം ഹോട്ടലുകളിലും , മത്സ്യമാംസ്യ വിൽപ്പന കേന്ദ്രങ്ങളിലുമാണ് കോർപ്പറേഷൻ അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ഹോട്ടലുകളേക്കാൾ വൃത്തിഹീനമായിരുന്നു പലയിടത്തേയും സാഹചര്യം. പുഴുവരിക്കുന്ന ഫ്രീസറുകൾ. മലിനജലം കെട്ടികിടക്കുന്നു അടുക്കള..പഴക്കം കൊണ്ട് അഴുകി തുടങ്ങിയ ഇറച്ചി. ജില്ലയിൽ പകർച്ച വ്യാധികളടക്കം പടരുന്നതിന് കാരണം അന്വേഷിച്ച് വേറെ എങ്ങോട്ടും പോകേണ്ടതില്ല.
ആരോഗ്യവകുപ്പ് നൽകിയ നോട്ടീസിന് 2 ആഴ്ചയ്ക്കകം ഹോട്ടലുകൾ മറുപടി സത്യവാങ്മൂലം നൽകണം. വരും ദിവസങ്ങളിൽ ജില്ലയിലെവൻകിട ഹോട്ടലുകളിലടക്കം പരിശോധന തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam