മായവതിയെ വേശ്യയോട് ഉപമിച്ച ബിജെപി നേതാവിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

By Web DeskFirst Published Jul 22, 2016, 6:09 PM IST
Highlights

യു പി : ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്‍പി നേതാവുമായ മായാവതിയെ വേശ്യയോടുപമിച്ച ബിജെപി നേതാവ് ദയാശഹ്കര്‍ സിങ്ങിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. വൈശാലി ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. ബിഎസ്‍പിയുടെ ജില്ലാ നേതാവിന്‍റെ ഹര്‍ജിയിലാണ് ഉത്തരവ്.

പുതിയ വൈസ് പ്രസിഡന്‍റായി സ്ഥാനമേറ്റതിനു പിന്നാലെയായിരുന്നു സിംഗിന്‍റെ വിവാദ പ്രസംഗം. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന മായവതി വലിയ നേതാവാണ്. എന്നാല്‍ കിട്ടുന്ന പണത്തിന് ജോലി ചെയ്യുന്ന സ്ത്രീകളെപ്പോലെയാണ് അവരുടെ  പ്രവര്‍ത്തികള്‍. കിട്ടുന്ന പണത്തിന്റെ മൂല്യം നോക്കി മായാവതി ടിക്കറ്റുകള്‍ വിൽക്കുകയാണ്.  ഒരു കോടി തരാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കും. ഇതേ സമയം രണ്ട് കോടി വാഗ്ദാനം ചെയ്ത് മറ്റാരെങ്കിലും വരികയാണെങ്കില്‍ സീറ്റ് അവര്‍ക്ക് മറിച്ച് നല്‍കും. ഇപ്പോള്‍ മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാൾ അധ:പതിച്ചിരിക്കുന്നു'- ഇതായിരുന്നു  ശങ്കർ സിങ്ങിന്‍റെ പ്രസംഗം.

പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സിംഗിനെ ബിജെപി വൈസ്‍പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടയില്‍ നിന്നും ആറ് വര്‍ഷത്തേക്ക് സസ്പെന്‍റും ചെയ്തു.

ദയാശങ്കർ സിങ്ങിനെതിരെ വിവാദ പ്രസ്താവനകളുമായി കഴിഞ്ഞ ദിവസം ബിഎസ്‍പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ദയാശങക്ര്‍ സിങ്ങ് അവിഹിത സന്താനമെന്നായിരുന്നു ബിസ്​‍പി എംഎൽഎ ഉഷാ ചൗധരി പറഞ്ഞത്. ദയാശങ്കറി​ന്‍റെ ഡി എൻ എക്ക്​ ചില തകരാറുണ്ടെന്നു അദ്ദേഹം ഒരു അവിഹിത സന്താനമെന്നാണ്​ താൻ വിചാരിക്കുന്ന​തായും  അ​ദ്ദേഹത്തി​ന്‍റെ കടുംബവും അങ്ങനെ തന്നെയാണെന്നും ഉഷ ചൗധരി പറഞ്ഞു.

ചണ്ഡിഗഢിലെ ബിഎസ്‍പി നേതാവ് ജന്നത്ത് ജഹാന്‍, സിങ്ങിന്‍റെ നാവരിയുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തതിന്‍റെ പിന്നാലെയാണ്  ഉഷാ ചൗധരിയും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയെ അപഹസിച്ച ദയാശങ്കര്‍ സിങ്ങിന്‍റെ നാവു പിഴുതെടുത്താല്‍ 50 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു ജന്നത്തിന്‍റെ പ്രസ്താവന.

അതേ സമയം സിങ്ങിനെയും കുടുംബത്തെയും അധിക്ഷേപിച്ചു കൊണ്ടുള്ള ബിഎസ്‍പി നേതാക്കളുടെ പ്രസംഗങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് സംസ്ഥാന ചൈല്‍ഡ് റൈറ്റ് പ്രൊട്ടക്ഷന്‍ കമ്മീഷന്‍. സിംഗിന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളും മറ്റും കമ്മീഷന്‍ പരിശോധിച്ചു വരികയാണ്.

ദയാശങ്കർസിംഗിന്റെ ഭാര്യയുടെ പരാതിയില്‍ മായാവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

click me!