
ദില്ലി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാലുപേരെ നാമനിർദ്ദേശം ചെയ്തു. ശാസ്ത്രീയ നർത്തകി സോമൽ മാൻസിംഗ്, എഴുത്തുകാരൻ രാകേഷ് സിംഹ, ശിൽപ്പി രഘുനാഥ് മഹാപാത്ര, കർഷകരുടെയും ദളിതരുടെയും നേതാവ് രാം ശേഖൽ എന്നിവരാണ് നാമനിർദ്ദേശം ലഭിച്ച നാലുപേർ. സച്ചിൻ ടെൻഡുൽക്കർ, രേഖ, അനു അഗ, കെ. പരശരൻ എന്നിവരുടെ വിരമിക്കൽ ഒഴിവിലേക്കാണ് പുതിയ നാമനിർദ്ദേശം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായത്തെയും മാനിച്ചാണ് ഈ നടപടി. ഭരണഘടനയിൽ ആർട്ടിക്കിക്കിൾ 80 പ്രകാരം രാഷ്ട്രപതിക്ക് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പന്ത്രണ്ട് പേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ അധികാരമുണ്ട്.
സാഹിത്യം. ശാസ്ത്രം. കല, സാമൂഹ്യസേവനം തുടങ്ങി പ്രത്യേക മേഖലകളിൽ പ്രാവീണ്യവും അറിവും ഉള്ളവരെയാണ് ഈ പദവിയിലേക്ക് പരിഗണിക്കുന്നത്. നാമനിർദ്ദശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് ആറ് വർഷമാണ് കാലാവധി. ബോക്സർ മേരി കോം, എഴുത്തുകാരൻ സ്വപൻ ദാസ് ഗുപ്ത, അഡ്വക്കേറ്റ് കെ. റ്റി. എസ്. തുളസി, സാമ്പത്തിക വിദഗ്ദ്ധൻ നരേന്ദ്ര യാദവ്, ബിജെപി അംഗം സുബ്രമണ്യൻസ്വാമി, രൂപ ഗാംഗുലി, സുരേഷ് ഗോപി, സംബാജി ഛത്രപതി എന്നിവരാണ് ഇപ്പോൾ നിലവിലുള്ള രാജ്യസഭാംഗങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam