ലഖ്‌നൗവിലെ ലാ മാർട്ട് ഗ്രൗണ്ടിൽ നിന്ന് കൗശാംബിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്.
ദില്ലി: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. ലഖ്‌നൗവിലെ ലാ മാർട്ട് ഗ്രൗണ്ടിൽ നിന്ന് കൗശാംബിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്. സാങ്കേതിക തകരാർ മൂലം ലക്‌നൗ വിമാനത്താവളത്തിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. പറക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്നും പുകയുയർന്നതോടെയാണ് അടിയന്തര ലാന്റിംഗ് നടത്തിയതെന്നാണ് വിവരം. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആർക്കും പരിക്കില്ലെന്നാണ് വിവരം. അടിയന്തര ലാൻഡിംഗിന് കാരണമായ തകരാറിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഹെലികോപ്റ്ററിൽ പരിശോധന നടത്തി.


