വിദേശ വിനോദസഞ്ചാരി തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍

Published : Nov 03, 2018, 11:22 AM IST
വിദേശ വിനോദസഞ്ചാരി തീര്‍ത്ഥാടന കേന്ദ്രത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍

Synopsis

വിനോദ സഞ്ചാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഗയയിലാണ് സംഭവം. 

ഗയ: വിനോദ സഞ്ചാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഗയയിലാണ് സംഭവം. ബോധഗയയിലെ ഒരു കാട്ടിനുള്ളില്‍ മരരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മരിച്ചയാള്‍ ഓസ്ട്രേലിയന്‍ സ്വദേശിയെന്നാണ് സൂചന. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വിദേശത്ത് നിന്നുള്ള നിരവധി സഞ്ചാരികളാണ് ബോധഗയ സന്ദര്‍ശിക്കാനെത്തുന്നത്. രാവിലെ കാടിന് സമീപത്തു കൂടി കടന്നു പോയ ചില നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം വെള്ളക്കുപ്പിയും ബാഗും ഡയറിയും കണ്ടെത്തിയെന്ന് പൊലീസ് വിശദമാക്കി.  ഡയറിയില്‍ നിന്നുള്ള ചില ഫോണ്‍ നമ്പറുകളെ അടിസ്ഥാനമാക്കിയാണ് മരിച്ചയാള്‍ ഓസ്ട്രേലിയക്കാരനാണോയെന്ന് സംശയിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ