വിദേശ വനിതയുടെ കൊലപാതകം; കൊലയാളികള്‍ക്ക് മയക്കുമരുന്ന് നൽകിയവർക്കുവേണ്ടി അന്വേഷണം

Web Desk |  
Published : May 06, 2018, 04:43 PM ISTUpdated : Jun 08, 2018, 05:51 PM IST
വിദേശ വനിതയുടെ കൊലപാതകം; കൊലയാളികള്‍ക്ക് മയക്കുമരുന്ന് നൽകിയവർക്കുവേണ്ടി അന്വേഷണം

Synopsis

മൃതദേഹം കണ്ടെത്തിയ  സ്ഥലത്ത്  വീണ്ടും പരിശോധന 

തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ കൊലയാളികള്‍ക്ക് മയക്കുമരുന്ന് നൽകിയവർക്കുവേണ്ടി പൊലീസ് അന്വേഷണം. വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ  സ്ഥലത്ത് ഇന്ന് വീണ്ടും പരിശോധന നടത്തി. കസ്റ്റഡയിലുള്ള  പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്ഥല പരിശോധന. ഗ്രോ ബീച്ചിൽ നിന്നും വാഴമുട്ടത്തേക്ക് വിദേശ വനിതയെ കൂട്ടികൊണ്ടുവന്നതിനെ കുറിച്ചാണ് വിശദമായി ചോദിച്ചറിഞ്ഞത്. 

ഈ സ്ഥലത്തിൻറെ രൂപ രേഖ തയ്യാറാക്കിയ വിശദമായ അന്വേഷണം നടത്തുന്നതിൻറെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണർ ദിനിലിൻറെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തിയത്. മൊഴികള്‍ മാറ്റി പറയുന്ന പ്രതികളെ മനോരോഗ വിദഗ്ധരുടെ സഹായത്തോടെയാണ് പൊലീസിൻറെ ചോദ്യം ചെയ്യൽ. ഉമേഷ്, ഉദയൻ എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയായ ഉദയൻറെ പങ്കിനെ കുറിച്ച് ഉമേഷാണ് പൊലീസിന് മൊഴി നൽകിയത്.

പക്ഷെ ഉമേഷ് പറയുന്നതിന് വിരുദ്ദമായാണ് കാര്യങ്ങളാണ് ടൂറിസ്റ്റ് ഗൈഡുകൂടിയായ ഉദയന്‍ പറയുന്നത്. വിദേശ വനിത ഗ്രോ ബീച്ചിലെത്തിയ സമയം , വാഴമുട്ടത്തെ പൊന്തക്കാടുവൃവരെ എത്താൻ സാധ്യതയുള്ള വഴി, യാത്രക്കെടുത്ത  സമയം എന്നിവ പരിശോധിച്ച് ശാത്രീയമായ അന്വേഷണവുമായാണ് പൊലീസ് മുന്നോട്ടുപോകുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പ്രതികളെ സ്ഥലത്തുകൊണ്ടുപോയി പരിശോധന നടത്തും. കഞ്ചാവാണ് വിദേശ വനിതയ്ക്ക് നൽകിയതെന്നാണ് പ്രതികളുടെ മൊഴി. ഇവർക്ക് ക‌ഞ്ചാവ് നൽകുന്നവർക്കെതിരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചനയും പൊലീസ് നൽകുന്നു. ഈ മാസം 17വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേതാക്കളുടെ അനുനയ ശ്രമങ്ങൾ പാളി; ശ്രീലേഖ ഇടഞ്ഞുതന്നെ, പുതിയ മേയർക്ക് ആശംസ പോസ്റ്റ്‌ പോലുമില്ല
ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെ കീവിനെ ലക്ഷ്യമിട്ട് റഷ്യ, കനത്ത ആക്രമണം,മിസൈലുകളും ഡ്രോണുകളും വർഷിച്ചു