
ജാര്‍ഖണ്ടില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊല്ലാന്‍ ശ്രമം നടന്നു. എഴുപത് ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ജാര്‍ഖണ്ടില്‍ കൂട്ടബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജാര്‍ഖഖണ്ഡിലെ ഛത്രയില്‍ മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്.ഇതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് മറ്റൊരു ദാരുണ സംഭവം കൂടി ജാര്ഖണ്ഡില് റാഞ്ചിക്ക് സമീപം നടന്നത്.പുലര്‍ച്ചെ മാതാപിക്കള്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ സമീപവാസികളായ ആറംഗ സംഘം പതിനാറുകാരിയെ ബലാത്സംഗം ചെയ്തു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ ദേഹത്ത് മണെണ്ണ ഒഴിച്ച് തീകൊളുത്തിയ ശേഷം രക്ഷപ്പെട്ടു. ഉച്ചയ്ക്ക് വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ മാതാവാണ് വെന്തുരുകിയ കുട്ടിയെ ആശുപ്ത്രിയില്‍ എത്തിച്ചത്. എഴുപത് ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോകടര്‍മാര്‍ അറിയിച്ചു.പെണ്‍കുട്ടിക്ക് എല്ലാ വിധ ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.ഛത്രയില്‍ പതിനാറുകാരിയെ ചുട്ടുകൊലപ്പെടുത്തിയ കേസില്‍ പതിനാലുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സംസ്ഥാന സര്‍ക്കാരിനെതിരെ ജാര്‍ഖണ്ഡില്‍ വിവിധ ഇടങ്ങലില്‍ പ്രതിഷേധം ഉയര്‍ന്നു.
ക്രമസമാധാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ജെഎംഎം,ആംആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ കോലം കത്തിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കേന്ദ്രസര്‍ക്കാരിനും തിരിച്ചടിയാവുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam