
ഇടുക്കി: തമിഴ്‌നാട്ടിലെ തേനി കുരങ്ങിണി വനമേഖലയില്‍ ഉണ്ടായ കാട്ടു തീ ദുരന്തത്തില്‍ മരണം 23 ആയി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ശ്വേതയാണ് മരിച്ചത്. തമിഴ്നാട് കോയമ്പത്തൂര്‍ ഈറോഡ് നിന്നും വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വിദ്യാര്‍ത്ഥിനികളാണ് കാട്ടുതീയില്‍ അകപ്പെട്ടിരുന്നത്.
കാട്ടുതീ പടര്‍ന്നതോടെ വിനോദ സഞ്ചാരത്തിനിനെത്തിയ കുട്ടികള്‍ പലവഴിക്ക് പിരിഞ്ഞത് ദുരന്തത്തിന്റെ തീവ്രതകൂട്ടി. സംഭവസ്ഥലത്ത് തന്നെ ഒമ്പതോളം പേര്‍ മരിച്ചിരുന്നു. പിന്നീട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നവരാണ് മരിച്ചത്. പലരുടെയും നില ഗുരുതരമായിരുന്നു. തേനിയില്‍ നിന്നും കുരങ്ങിണി വഴി മീശപ്പുലിമലയിലെത്തിയ സംഘത്തിന് പെട്ടെന്ന് തിരിച്ചിറങ്ങാന്‍ പറ്റാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam