മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന്‍; മദ്യലഹരിയിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകരെ ആക്രമിച്ചു

Published : Nov 26, 2017, 08:28 PM ISTUpdated : Oct 05, 2018, 03:14 AM IST
മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന്‍; മദ്യലഹരിയിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകരെ ആക്രമിച്ചു

Synopsis

ഇടുക്കി: മദ്യലഹരിയിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകരെ ആക്രമിച്ചു. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനിലെ മുതില്‍ ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം ഓഫീസില്‍ സഹപ്രവര്‍ത്തരെ  ആക്രമിച്ചത്. സംഭവത്തെ കുറിച്ച് വ്യക്തമായ തെളിവ് സഹിതം പരാതി സമര്‍പ്പിച്ചിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നടപടിയെടുക്കുവാന്‍ പോലീസ് തയ്യറായിട്ടില്ല.

മൂന്നാറിലെ വനം വകുപ്പ് ഓഫീസിലെ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ക്കെതിരെയാണ് ജീവനക്കാര്‍ പോലീസില്‍ പരാതിപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറിലെ വനം വകുപ്പ് ഓഫീസിലായിരുന്നു സംഭവം. ഉദ്യോഗസ്ഥന്റെ അഴിമതി ഉന്നത ഉദ്യോഗസ്ഥര്‍ അറിയാനിടയായതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്. സഹപ്രവര്‍ത്തകരാണ് ഇതറിയിച്ചത് എന്നുള്ള ധാരണയില്‍ മദ്യപിച്ച് ഓഫീസിലെത്തിയ ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകരോട് കയര്‍ക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. 

തുടര്‍ന്ന് കൈയ്യേം ചെയ്യാന്‍ ശ്രമിച്ചതോടെ ഒരു മുറിയില്‍ കയറി ജീവനക്കാര്‍ വാതിലടയ്ക്കുകയായിരുന്നു. ഇരുമ്പുവടിയുമായിയെത്തിയ ഉദ്യോഗസ്ഥന്‍ വാതില്‍ അടിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു. നടത്തിയ അഴിമതിയും ക്രമക്കേടുകളും ഇയാള്‍ മദ്യലഹരിയില്‍ വിളിച്ചു പറഞ്ഞ് ജീവനക്കാര്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് പോലീസിനും ഡി.എഫ്.ഒയ്ക്കും കൈമാറി. 

നിരവധി പരാതികള്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെയുണ്ട്. വിവിധ കേസുകളിലായി എട്ടു തവണ ഇദ്ദേഹം സസ്‌പെന്‍ഷനിലായിട്ടുണ്ട്. സഹപ്രവര്‍ത്തകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ മുമ്പും ആരോപണ വിധേയനായിട്ടുണ്ട്. ആരോപണ വിധേയമായ കേസുകളില്‍ വനം വകുപ്പിന്റെ തന്നെ അന്വേഷണം നടക്കുന്ന വേളയിലാണ് ഉദ്യോഗസ്ഥന്റെ പരാക്രമം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

പാകിസ്ഥാനെ വാനോളം പുകഴ്ത്തിയും പിന്തുണച്ചും ട്രംപ്, വളരെ മികച്ച ബന്ധമെന്ന് പ്രതികരണം; പാക്-അഫ്ഗാൻ പ്രശ്നത്തിൽ ഇടപാടൻ തയാറെന്നും യുഎസ് പ്രസിഡന്‍റ്
നഗരൂരിൽ പൊലീസ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവം: വഴിയെ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ്; പ്രതിഷേധിച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ