നജീബ് കാന്തപുരം എംഎൽഎക്ക് കോടതി നോട്ടീസ്. വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിലാണ് വിശദീകരണം തേടിയത്. ഒരാഴ്ചയ്ക്കകം എംഎൽഎ വിശദീകരണം നൽകണമെന്ന് നിർദേശം.
മലപ്പുറം: നജീബ് കാന്തപുരം എംഎൽഎക്ക് നോട്ടീസ് അയച്ച് കോടതി. കോടതി അലക്ഷ്യത്തിൽ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിലാണ് വിശദീകരണം തേടിയത്. ഒരാഴ്ചയ്ക്കകം എംഎൽഎ വിശദീകരണം നൽകണമെന്നും കോടതി നോട്ടീസിൽ പറയുന്നു. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരിത രവീന്ദ്രനാണ് നോട്ടീസ് അയച്ചത്. മാനസിക പ്രശ്നങ്ങളുള്ള അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കമാണ് എംഎൽഎ എത്തി തടഞ്ഞത്.

