
തിരുവനന്തപുരം: ഫോർമാലിൻ കലർന്ന മീൻ പിടിച്ചെടുക്കുന്നത് തുടരുന്നതിനിടെ ചന്തകളിൽ മീൻവിൽപന കുത്തനെ ഇടിയുന്നു. കേരളത്തിൽ നിന്ന് പിടിയ്ക്കുന്ന മീനിന് ഗുണനിലവാരമുണ്ടെന്നതുകൂടെ ജനങ്ങളെ അറിയിക്കണണെന്ന ആവശ്യവുമായി മൽസ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തി. മീൻ പാചകം ചെയ്ത് കഴിച്ചായിരുന്നു സമരം.
പേടിച്ച് ആരും മീൻവാങ്ങാൻ വരുന്നില്ലെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ രണ്ട് ദിസവമായി വിൽക്കാൻ കൊണ്ടുവരുന്നത് അതുപോലെ തിരച്ചുകൊണ്ടുപോകേണ്ട സ്ഥിതിയാണ്.ചെക്ക് പോസ്റ്റിലെ പരിശോധനയെ എതിർക്കുന്നില്ല. എന്നാൽ കേരള തീരത്ത് നിന്ന് പിടിക്കുന്ന മീനിന് കുഴപ്പൊമുന്നില്ലെന്നുകൂടി സർക്കാർ പറയണമെന്നാണ് മൽസ്യത്തൊഴിലാളികളുടെ ആവശ്യം.
ഇന്ന് രാവിലെ പിടിച്ച മീനും, കപ്പയും വേവിച്ച് കഴിച്ച് സമരക്കാർ അത് നാട്ടുകാർക്കും വിതരണം ചെയ്തു. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ
വിൽക്കാനാവാത്ത മീനുമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്യുമെന്ന് ഇവർ മുന്നറിയിപ്പു നൽകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam