
തിരുവനന്തപുരം:ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് തന്ത്രിയേയും പന്തളം രാജാവിനെയും ഇപ്പോള്‍ ഒന്നിച്ച് നിര്‍ത്തുന്നത് കച്ചവട താല്‍പര്യമെന്ന് സാമൂഹ്യ നിരീക്ഷകനായ എം ജെ ശ്രീചിത്രന്‍. രാജകുടുംബത്തിനെതിരെ തന്ത്രി കുടുംബവും തന്ത്രി കുടുംബത്തിനെതിരെ രാജകുടുംബവും പരാതി എഴുതി നല്‍കിയിരുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എം രാജഗോപാലന്‍ നായര്‍ പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പിലായാല്‍ ഒരു കച്ചവട സ്ഥാപനമാക്കി ശബരിമലയെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്ന ഭയം ഇവര്‍ക്കുണ്ട്. കച്ചവടത്തിലെ ലാഭം പോകുമോയെന്ന ആശങ്കയാണ് നേരത്തെ കീരിയും പാമ്പുമായിരുന്നവരെ ഇവരെ ശബരിമലയില്‍ ഒന്നിപ്പിച്ചതെന്നും എംജെ ശ്രീചിത്രന്‍ പറഞ്ഞു. ശബരിമല ഒരു പൊതുസ്ഥലമായാല്‍ പൗരോഹിത്യത്തിന്റെ തലയ്ക്ക് അടിയേറ്റ സാഹചര്യമാവുമെന്ന് തന്ത്രിക്കും രാജാവിനും അറിയാമെന്നും ശ്രീചിത്രന്‍ പറഞ്ഞു.
ക്ഷേത്രാചാരങ്ങള്‍ക്ക് തകരാറ് സംഭവിച്ചാല്‍ പരിഹാരക്രിയയാണ് ചെയ്യേണ്ടത് അല്ലാതെ നടയടക്കുമെന്ന് പറയുകയല്ല വേണ്ടതെന്ന് എം രാജഗോപാലന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. നടയടച്ചിട്ട് ചെയ്യേണ്ട പരിഹാരക്രിയ തുറന്നിട്ട് ചെയ്യാന്‍ സാധിക്കുമോയെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ ജി രാമന്‍ നായര്‍ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam