പ്രളയ ദുരിതാശ്വാസം: സംസ്ഥാന സർക്കാരിന് വിമർശനം, സേവാഭാരതിക്ക് പ്രശംസയുമായി ടിപി സെന്‍കുമാര്‍

Published : Dec 02, 2018, 08:14 PM ISTUpdated : Dec 02, 2018, 08:41 PM IST
പ്രളയ ദുരിതാശ്വാസം: സംസ്ഥാന സർക്കാരിന് വിമർശനം,  സേവാഭാരതിക്ക് പ്രശംസയുമായി ടിപി സെന്‍കുമാര്‍

Synopsis

സംസ്ഥാന സർക്കാരിന്‍റെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെ വിമർശിച്ച് മുൻ പോലീസ് മേധാവി ടിപി സെൻകുമാർ. കേന്ദ്രം കോടികൾ നൽകിയിട്ടും, അർഹതപ്പെട്ടവർക്ക് വീടുകൾ വച്ചുകൊടുക്കാൻ പോലും സംസ്ഥാനം തയ്യാറായില്ലെന്ന് ടി പി സെൻകുമാർ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെ വിമർശിച്ച് മുൻ പോലീസ് മേധാവി ടിപി സെൻകുമാർ. കേന്ദ്രം കോടികൾ നൽകിയിട്ടും, അർഹതപ്പെട്ടവർക്ക് വീടുകൾ വച്ചുകൊടുക്കാൻ പോലും സംസ്ഥാനം തയ്യാറായില്ലെന്ന് ടി പി സെൻകുമാർ കുറ്റപ്പെടുത്തി.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത സേവാഭാരതി പ്രവർത്തകരെ ആദരിക്കുന്നചടങ്ങിലായിരുന്നു മുൻ പൊലീസ് മേധാവിയുടെ വിമർശനം. അർഹതപ്പെട്ടവരിലേക്ക് സഹായമെത്തിക്കാൻ ഇപ്പോഴും സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്ന് സെൻകുമാറിന്റെ വിമർശനം. കേന്ദ്രം നൽകിയ കോടികളുടെ സഹായം എത്തിക്കുന്നതിൽ മുൻഗണനാ ക്രമം നിശ്ചയിക്കാൻ പോലും സംസ്ഥാനസർക്കാരിന് സാധിച്ചില്ലെന്നും ടിപി സെൻകുമാർ പറഞ്ഞു.

ടിപി സെൻകുമാർ ബിജെപിയിലേക്കെന്ന ചർച്ചകൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് സേവാഭാരതിയുമായുളള കൈകോർക്കൽ. പ്രളയകാലത്തെ സേവാഭാരതിയുടെ പ്രവർത്തനങ്ങളെ സെൻകുമാർ പ്രകീർത്തിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശുപാർശ അംഗീകരിച്ചു, സർക്കാർ ഉത്തരവിറക്കി; നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഉടൻ അപ്പീൽ നൽകും
മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും