ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ മുന്‍ ഡിഎംകെ കൗണ്‍സിലറുടെ അതിക്രമം; വൈറലായി ദൃശ്യങ്ങള്‍

Published : Sep 14, 2018, 10:00 AM ISTUpdated : Sep 19, 2018, 09:25 AM IST
ബ്യൂട്ടിപാര്‍ലറില്‍ യുവതിക്ക് നേരെ മുന്‍ ഡിഎംകെ കൗണ്‍സിലറുടെ അതിക്രമം; വൈറലായി ദൃശ്യങ്ങള്‍

Synopsis

ഒപ്പമുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ മര്‍ദ്ദനം തുടരുകയായിരുന്നു. 

ചെന്നൈ: മാസങ്ങള്‍ക്ക് മുമ്പ് മുന്‍ ഡിഎംകെ ലീഡര്‍ ബ്യൂച്ചിപാര്‍ലറില്‍ കയറി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചീത്ത വിളിച്ച് യുവതിയെ സെല്‍വകുമാര്‍ തുടര്‍ച്ചയായി മര്‍ദ്ദിക്കുന്ന വീഡിയോയാണ് എഎന്‍ഐ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 

മെയ് 25നാണ് സംഭവം നടന്നത്. തുടര്‍ന്ന് ഇയാളെ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ മര്‍ദ്ദനം തുടരുകയായിരുന്നു. വേദനകൊണ്ട് യുവതി കരയുന്നതും വീഡ‍ിയോയില്‍ വ്യക്തം. 

തമിഴ്നാട്ടിലെ പെരാമ്പല്ലൂരില്‍നിന്നുള്ള പ്രാദേശിക നേതാവണ് സെല്‍വകുമാര്‍. യുവതി ഇയാളില്‍നിന്ന് 5 ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു. ഇത് തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി രേവണ്ണയെ ലൈംഗികാതിക്രമ കേസിൽ കോടതി വെറുതെ വിട്ടു; 'വൈകിയ പരാതിയിൽ ന്യായികരണമില്ല'
രാജ്യത്തെ ഏറ്റവും ക്ലീൻ സിറ്റിയിൽ വെള്ളത്തിന് അസ്വാഭാവികമായ രുചിയും ഗന്ധവും, കുടിവെള്ളത്തിൽ മലിനജലം കലർന്നു, 8 മരണം