“എന്റെ ചോറൂണ് ശബരിമലയില്‍ അമ്മയുടെ മടിയില്‍”: ടികെഎ നായര്‍

By Web TeamFirst Published Sep 30, 2018, 1:17 PM IST
Highlights

തന്‍റെ ചോറൂണ് ചടങ്ങ് നടത്തിയത് ശബരിമല ക്ഷേത്രത്തില്‍ അമ്മയുടെ മടിയിലിരുത്തിയാണ് എന്ന് മാതാപിതാക്കള്‍ പറഞ്ഞ കാര്യമാണ്  പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമെല്ലാം ആയിരുന്ന ടികെഎ നായര്‍ പറയുന്നത്.

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ വാദപ്രതിവാദങ്ങള്‍ ചൂട് പിടിച്ചിരിക്കുകയാണ്. ശബരിമലയില്‍ 50 വയസിന് താഴെ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. 

ഇതില്‍ ഏറ്റവും പുതിയതാണ് പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍. തന്‍റെ ചോറൂണ് ചടങ്ങ് നടത്തിയത് ശബരിമല ക്ഷേത്രത്തില്‍ അമ്മയുടെ മടിയിലിരുത്തിയാണ് എന്ന് മാതാപിതാക്കള്‍ പറഞ്ഞ കാര്യമാണ്  പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേഷ്ടാവുമെല്ലാം ആയിരുന്ന ടികെഎ നായര്‍ പറയുന്നത്.

1939ലാണ് ടികെഎ നായരുടെ ജനനം. തന്റെ മാതാപിതാക്കളായ ഭാരതി അമ്മയും കൃഷ്ണ പിള്ളയും കടുത്ത അയ്യപ്പ ഭക്തരായിരുന്നു എന്ന് ടികെഎ നായര്‍ പറയുന്നു. ഇവരുടെ ആദ്യത്തെ മൂന്ന് കുട്ടികള്‍ ജനിച്ച് ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടിരുന്നു. അയ്യപ്പന്‍റെ അനുഗ്രമായി ജനിച്ച കുട്ടി എന്നായിരുന്നു എന്നെക്കുറിച്ച് അവരുടെ വിശ്വാസം. 

പന്തളം രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം എനിക്ക് അയ്യപ്പന്‍കുട്ടി എന്നാണ് പേരിട്ടത് – ടികെഎ നായര്‍ പറഞ്ഞു. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ നായര്‍ സ്വാഗതം ചെയ്തു. 
അതേസമയം വളരെ പതുക്കെ മാത്രമേ വിശ്വാസികളായ സ്ത്രീകള്‍ ഇത് അംഗീകരിക്കൂ എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ത്തവം അശുദ്ധമാണ് എന്ന ബോധത്തില്‍ വളര്‍ത്തപ്പെടുന്ന സത്രീകള്‍ക്ക് ഇത് ബോധ്യപ്പെടാന്‍ സമയമെടുക്കും – ടികെഎ നായര്‍ പറഞ്ഞു.

click me!