വൈദികന്‍റെ കൊലപാതകം: പ്രതിയെ റിമാന്‍റ് ചെയ്തു

Web Desk |  
Published : Mar 03, 2018, 09:52 AM ISTUpdated : Jun 08, 2018, 05:53 PM IST
വൈദികന്‍റെ കൊലപാതകം: പ്രതിയെ റിമാന്‍റ് ചെയ്തു

Synopsis

വൈദികന്‍റെ കൊലപാതകം: പ്രതിയെ റിമാന്‍റ് ചെയ്തു

കൊച്ചി: മലയാറ്റൂര്‍ പള്ളിയിലെ വൈദികന്‍ ഫാദര്‍ സേവ്യര്‍ തേലക്കാടിന്‍റെ  കൊലപാതകത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. രാവിലെയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതി ജോണിയെ ഈ മാസം പതിനാറുവരെ റിമാന്‍റ് ചെയ്തു. 

സംഭവത്തില്‍  മുന്‍ കപ്യാര്‍ വട്ടപ്പറമ്പില്‍ ജോണി കഴി‍ഞ്ഞ ദിവസമാണ് പിടിയിലായത്.  മലയാറ്റൂര്‍ അടിവാരത്തിനടുത്തുള്ള വനത്തില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പിടിയിലാവുമ്പോള്‍ ഇയാള്‍ അവശ നിലയിലായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍  കാട്ടില്‍ അലയുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മലയാറ്റൂര്‍ കുരിശുമലപാതയില്‍ ആറാം സ്ഥലത്ത് വച്ചാണ് പ്രതി ജോണി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചത്. കുത്തേറ്റ വൈദികനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുകേഷ് അംബാനിയുമായി കൊമ്പുകോർത്തതിന് പിന്നാലെ വൻ പ്രഖ്യാപനം; ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾക്ക് തയാറെന്ന് മസ്കിന്‍റെ സ്റ്റാർലിങ്ക്
വഖഫ് ബോർഡ് പുനഃസംഘടന: വിമർശനവുമായി കാന്തപുരം വിഭാ​ഗം, സർക്കാർ നിലപാട് അനീതിയും അന്യായവും