ശബരിമലയില്‍ എല്ലാ കാലത്തും ദേവസ്വം മാനുവൽ നോക്കിയാണോ കാര്യങ്ങൾ ചെയ്തത്, വിജയ് മല്യ ശ്രീകോവിൽ സ്വർണ്ണം പൂശിയത് മുതൽ അന്വേഷിക്കണം: എ പത്മകുമാർ

Published : Oct 01, 2025, 10:46 AM IST
TDB former president

Synopsis

ദേവസ്വം പ്രസിഡൻ്റ് ആയിരുനപോൾ താൻ വിദേശ യാത്ര നടത്തിയിട്ടില്ല നടത്തിയവർ ആരൊക്കെ എന്ന് അന്വേഷിക്കണം വിദേശയാത്ര മാനുവൽ അടിസ്ഥാനത്തിൽ ആണോ എന്ന് പരിശോധിക്കണം

പത്തനംതിട്ട: മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും  സിപിഎം നേതാവുമായ കെ. അനന്തഗോപനെതിരെ  എ പത്മകുമാർ രംഗത്ത്. എല്ലാ കാലത്തും ദേവസ്വം മാനുവൽ നോക്കി ആണോ കാര്യങ്ങൾ ചെയ്തതെന്ന് എ പത്മകുമാർ ചോദിച്ചു. 18 ആം പടിക്ക് മുകളിൽ ഫോൾഡിങ് റൂഫ് വെച്ചത് ആരുടെ കാലത്താണ് പിന്നീട് അത് അനാവശ്യം എന്ന് കണ്ട് തന്‍റെ  കാലത്ത് ഇളക്കി മാറ്റി

 ദേവസ്വം പ്രസിഡന്‍റ്  ആയിരുന്നപ്പോള്‍ താൻ വിദേശ യാത്ര നടത്തിയിട്ടില്ല നടത്തിയവർ ആരൊക്കെ എന്ന് അന്വേഷിക്കണം വിദേശയാത്ര മാനുവൽ അടിസ്ഥാനത്തിൽ ആണോ എന്ന് പരിശോധിക്കണം അനന്തഗോപൻ വിദേശ യാത്ര നടത്തി എന്ന് താൻ പറയുന്നില്ല തന്‍റെ  കാലത്ത് എന്തേലും വീഴ്ച ഉണ്ടെങ്കിൽ അതും പരിശോക്കണം എല്ലാം അന്വേഷികണം 2019 മുൻപ് ഉള്ളതും അന്വേഷിക്കണം 98ല്‍ വിജയ് മല്യ ശ്രീകോവിൽ സ്വർണ്ണം പൂശിയത് മുതൽ അന്വേഷിക്കണം തന്‍റെ  കാലത്ത് എന്തേലും നിയമ വിരുദ്ധമായി നടന്നോ എന്നും അന്വേഷിക്കണമെന്നും  മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാർ ആവശ്യപ്പെട്ടു

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേർത്തു; രാഹുലിനെ ബാ​ഗല്ലൂരിൽ എത്തിച്ചത് ഇവരൊന്നിച്ച്
ആരോഗ്യനില മോശമായി: രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു