
ദില്ലി: ദില്ലിയിലെ ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി മുഖ്യാതിഥി. ആർഎസ്എസിനെ പുകഴ്ത്തി മോദിയുടെ എക്സ് പോസ്റ്റ്. രാജ്യതാൽപര്യം മുൻനിർത്തി ലക്ഷക്കണക്കിന് ആർഎസ്എസ് പ്രവർത്തകർ ഒരു നൂറ്റാണ്ട് പ്രവർത്തിച്ചുവെന്ന് മോദി. ദില്ലിയിൽ നടക്കുന്ന പരിപാടിയുടെ ഭാഗമാകാൻ സാധിക്കുന്നത് ഭാഗ്യമെന്നും മോദി എക്സിൽ കുറിച്ചു. ആർഎസ്എസിന്റെ സംഭാവനകളെ പ്രകീർത്തിച്ച് പ്രത്യേക സ്റ്റാമ്പും നാണയവും മോദി ചടങ്ങിൽ പുറത്തിറക്കും.
ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. രാവിലെ ദില്ലിയിലെ അംബേദ്കർ ഇന്‍റർനാഷണൽ സെന്‍ററിൽ നടക്കുന്ന ചടങ്ങിലാണ് മോദി മുഖ്യാതിഥിയാകുന്നത്. ആർഎസ്എസിന്റെ സംഭാവനകളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കുന്ന സ്റ്റാംപും പ്രത്യേക നാണയവും മോദി ചടങ്ങിൽ അവതരിപ്പിക്കും. നേരത്തെ ആർഎസ്എസിന്റെ നാഗ്പൂരിലെ ആസ്ഥാനം സന്ദർശിച്ച മോദി, സർസംഘചാലക് മോഹൻ ഭാഗവതിന്റെ 75ആം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ലേഖനവും പ്രസിദ്ധികീരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam