വിമര്‍ശനങ്ങള്‍ തിരിച്ചടിയാകുന്നു; മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ സസ്പെഷൻ നീട്ടും

Published : Jul 31, 2018, 09:08 AM ISTUpdated : Jul 31, 2018, 10:31 AM IST
വിമര്‍ശനങ്ങള്‍ തിരിച്ചടിയാകുന്നു; മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ സസ്പെഷൻ നീട്ടും

Synopsis

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിൻറ സസ്പെഷൻ നീട്ടാന്‍ തീരുമാനം. അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് അന്വേഷണം നേരിടുന്നതിനാൽ സസ്പെൻഷൻ നീട്ടണമെന്ന് അവലേകന സമിതി ശുപാർശ ചെയ്തു. ഓഖി ദുരന്തം നേരിടുന്നതിന് സർക്കാരിനുണ്ടായ പാളിച്ചകളിൽ വിമർശം ഉന്നയിച്ചതിനായിരുന്നു ജേക്കബ് തോമസിനെ സസ്പെൻറ് ചെയ്ത്. കഴിഞ്ഞ വർഷം ഡിസംബർ 20നുള്ള സസ്പെൻഷന്‍ കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. 

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിൻറ സസ്പെഷൻ നീട്ടാന്‍ തീരുമാനം. അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് അന്വേഷണം നേരിടുന്നതിനാൽ സസ്പെൻഷൻ നീട്ടണമെന്ന് അവലേകന സമിതി ശുപാർശ ചെയ്തു. ഓഖി ദുരന്തം നേരിടുന്നതിന് സർക്കാരിനുണ്ടായ പാളിച്ചകളിൽ വിമർശം ഉന്നയിച്ചതിനായിരുന്നു ജേക്കബ് തോമസിനെ സസ്പെൻറ് ചെയ്ത്. കഴിഞ്ഞ വർഷം ഡിസംബർ 20നുള്ള സസ്പെൻഷന്‍ കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. 

സസ്പെൻഷൻ ഉത്തരവും അതിനുളള കാരണങ്ങളും കേന്ദ്രത്തെ സമയബന്ധമായി അറിയാക്കാത്തുകൊണ്ടായിരുന്ന കേന്ദ്രസർക്കാർ‍ സസ്പെൻ അംഗീകാരിക്കാതിരുന്നത്. ജേക്കബ് തോമസ് സർവ്വീസിലേക്ക് തിരിച്ചുവരാനിടയായപ്പോള്‍ സർക്കാരിൻറെ അനുവാദമില്ലാതെ പുസ്കമെഴുതിയതിന് വീണ്ടും ജേക്കബ് തോമസിനെ സസ്പെൻറ് ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് രണ്ടു സംഭവങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥൻ. 

രണ്ട് ആരോപണങ്ങളിലും കുറ്റപത്രം നൽകിയതെങ്കിലും അന്വേഷണവുമായി ജേക്കബ് തോമസ് സഹകരിച്ചില്ല. അന്വേഷണം തുടരുന്നതിനാൽ ജേക്കബ് തോമസിൻറെ സസ്പെൻഷന്‍ നീട്ടാനാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള അവലോകന സമിതി  മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരിക്കുന്ന ശുപാർശ. കേന്ദ്രസർക്കാരിനെ സര്‍ക്കാര്‍ ഇക്കാര്യം അറിയിക്കും. അനുകൂല നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാമന്തളിയിലെ കൂട്ടമരണം; ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്, 'ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു'
'ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി': നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ