നക്ഷത്ര ആമകളുടെ വില്‍പ്പന; നാലുപേര്‍ അറസ്റ്റില്‍

By Web DeskFirst Published Mar 26, 2018, 11:11 PM IST
Highlights
  • രാജ്യാന്തര വിപണയില്‍ വന്‍ വിലയാണ് നക്ഷത്ര ആമകള്‍ക്ക്
  • വില്‍പ്പനയെക്കുറിച്ച് വനം വകുപ്പിന് രഹസ്യ സന്ദേശം ലഭിക്കുകയായിരുന്നു

തൃശൂര്‍: രാജ്യാന്തര വിപണിയിൽ വൻവിലയുള്ള  നക്ഷത്ര ആമകളെ തൃശൂർ അന്നമനടയിൽ നിന്ന് പിടികൂടി. നാല് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഒരാൾ സ്ഥലത്ത് നിന്ന് ബൈക്കിൽ രക്ഷപ്പെട്ടു.

നക്ഷത്ര ആമകളുടെ വിൽപന നടക്കുന്നതായി വനംവകുപ്പിന് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. നാല് പേർ നക്ഷത്ര ആമകളുമായി കാറിലെത്തിയെന്നായിരുന്നു വിവരം. കോഴിക്കോട് സ്വദേശി അനിൽകുമാർ, കൊച്ചി സ്വദേശികളായ ബെൻസൺ, അരുൺ, തൃശൂർ സ്വദേശിയായ വിജീഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ബൈക്കിൽ രക്ഷപ്പെട്ടയാൾ  ഫിറോസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

നക്ഷത്ര ആമകളെ വിൽക്കുന്ന സംഘത്തിലെ കൂടുതലാളുകൾ വനംവകുപ്പിന്‍റെ  നിരീക്ഷണത്തിലാണ്. അപൂർവ്വ ഇനത്തിൽ പെട്ട  നക്ഷത്ര ആമകളെ പിടികൂടുന്നതും വിൽക്കുന്നതും കുറ്റകരമാണ്. നക്ഷത്ര ആമകളുടെ വിപണിവില പരസ്യപ്പെടുത്തരുതെന്ന് വിവിധ കോടതി ഉത്തരവുകളും നിലവിലുണ്ട്.
 

click me!